Latest News
Loading...

മേലുകാവ് പഞ്ചായത്തിൽ വ്യാപക നാശം

മേലുകാവ് ഇലവിഴ പൂഞ്ചിറ സന്ദർശിക്കനെത്തിയ തൃശൂർ,  ആലപ്പുഴ, ഏറ്റുമാനൂർ നിവാസികളായ വിനോദ് സഞ്ചാരി കളെ മേച്ചാൽ സെൻ്റ്.തോമസ് സി എസ് ഐ പള്ളിയുടെ ഹോസ്റ്റൽ കെട്ടിടത്തിലേക്ക് മാറ്റി.
തലനാട് അഞ്ചാം വാർഡിൽ മണ്ണ് ഇടിഞ്ഞു റോഡ് ബ്ലോക്ക്‌ ആയി. മേലടുക്കം ഭാഗത്തും വഴി ബ്ലോക്ക്‌ ആണ്. റോഡ് മിക്കതും പോയ അവസ്ഥയിലാണ്

മേലുകാവിൽ വ്യാപക നാശനഷ്ടം. നാലാം വാർഡിൽ ഉരുൾ പൊട്ടി. കുറുങ്ങാട്ടിൽ സജിയുടെ കാലിന് പരിക്കേറ്റു. ഇരു മാപ്രമറ്റം റോഡ് തകർന്നു. വിവിധയിടങ്ങളിൽ മണ്ണിടിച്ചിലുണ്ടായി. 

ഈരാറ്റുപേട്ട പാല റോഡിൽ ഗതാഗതം തടസ്സപെട്ടു. പനക്കപ്പാലത്തു വെള്ളം കയറി. ആറിന്റെ തീരത്ത് താമസിക്കുന്നവരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി പാർപ്പിക്കുന്നുണ്ട്. ക്രോസ് വേ പാലത്തിൽ വെള്ളം കയറി ഗതാഗതം തടസ്സപെട്ടു, തടവനാൽ റോഡിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു.

Post a Comment

0 Comments