വിനോദസഞ്ചാരകേന്ദ്രമായ ഇലവീഴാപൂഞ്ചിറയ്ക്ക് സമീപം കാർ മറിഞ്ഞ് എൻജിനീയറിങ് വിദ്യാർത്ഥിനികൾക്ക് പരിക്കേറ്റു. നിയന്ത്രണം വിട്ട് കാർ റോഡിൻറെ സൈഡിൽ ഉണ്ടായിരുന്ന ക്രാഷ് ഗാർഡ് തകർത്തു താഴേക്ക് മറിയുകയായിരുന്നു. രാവിലെ ആറരയോടെ ആയിരുന്നു അപകടം.
എറണാകുളം , കൊല്ലം , കണ്ണൂർ സ്വദേശികളായ ആറു പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. അപകടത്തിൽ ഒരാൾക്ക് സാരമായ പരിക്കേറ്റു. ബാക്കി എല്ലാവർക്കും ചെറിയ പരിക്കുകൾ ഉണ്ട് . പൂഞ്ചിറയിൽ നിന്നും സൂര്യോദയം വീക്ഷിക്കാനാണ് സംഘം ഇവിടെ എത്തിയത്.
റോഡ് ആധുനിക നിലവാരത്തിൽ പൂർത്തിയാക്കിയതോടെ നിരവധി പേരാണ് ദിവസവും രാവിലെയും വൈകുന്നേരവുമായി ഇലവീഴാപൂഞ്ചിറയിൽ എത്തുന്നത്. അതേസമയം കുത്തനെയുള്ള കയറ്റവും വളവുകളും തിരിവുകളും ഉള്ള റോഡിൽ ശ്രദ്ധയോടെയുള്ള ഡ്രൈവിങ്ങും അനിവാര്യമാണ്.
(പ്രാഥമികമായി ലഭിച്ച വിവരങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്)
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments