Latest News
Loading...

ചുമര്‍ ചിത്രങ്ങളിലൂടെ ലഹരി വിമുക്ത സന്ദേശം

ചുമര്‍ ചിത്രങ്ങളിലൂടെ ലഹരി വിമുക്ത സന്ദേശം നല്‍കി പാലാ സെന്റ തോമസ് കോളേജ് ഓഫ് ടീച്ചര്‍ എഡ്യുക്കേഷനിലെ അദ്ധ്യാപക വിദ്യാര്‍ത്ഥികള്‍. ഈ അദ്ധ്യാപക വിദ്യാര്‍ത്ഥികള്‍ നേതൃത്വം നല്‍കി ഏറെ ജനശ്രദ്ധയാകര്‍ഷിച്ച 'നിറക്കൂട്ട് 2022' എന്ന പ്രോഗ്രാമിന്റെ അടുത്ത ഘട്ടം എന്ന നിലയിലാണ് ഈ പരിപാടി സംഘടിപ്പിച്ചത്. 

വിദ്യാലയങ്ങളുടെ ചുമരുകള്‍ വര്‍ണ്ണാഭമാക്കി സര്‍ഗ്ഗാത്മകമായ കരുത്ത് പ്രകടമാക്കിയ ഈ അദ്ധ്യാപക വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ സാമൂഹിക നവോത്ഥാനമാണ് ഉന്നം വയ്ക്കുന്നത്.  പാലാ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ശ്രീമതി ബി.ജി. ജോജോ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചുവര്‍ ചിത്ര രചന ഉദ്ഘാടനം  കോട്ടയം അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍, വിമുക്തി മിഷന്‍, സോജന്‍ സെബാസ്റ്റ്യന്‍ നിര്‍വ്വഹിച്ചു. 


എക്‌സൈസ് പാലാ  റേഞ്ച് ഓഫീസ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജി.കൃഷ്ണകുമാര്‍, ഡോ.അലക്‌സ് ജോര്‍ജ്ജ് ( സെന്റ് തോമസ് കോളേജ് ഓഫ് ടീച്ചര്‍ എഡ്യുക്കേഷന്‍,പാലാ )സോജോ ജോണ്‍ (ജനറല്‍ കോര്‍ഡിനേറ്റര്‍), ലക്ഷ്മി എ.സ്. (സ്റ്റുഡന്റെ കോര്‍ഡിനേറ്റര്‍), ഭാനുപ്രിയ. ആര്‍, റെയ്‌ന മാര്‍ട്ടിന്‍, ജയിംസ് മാത്വു, ഹരികൃഷ്ണന്‍. വി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Post a Comment

0 Comments