Latest News
Loading...

പാലാ ഡിവൈഎസ്പിയ്ക്ക് സ്ഥലംമാറ്റം. നിഥിന്‍രാജ് ചുമതലയേല്‍ക്കും

നിലവിലെ ഡിവൈ.എസ്.പി. ഷാജു ജോസ് ഇന്ന് സ്ഥലംമാറും. പകരം നിഥിന്‍രാജ് ഐ.പി.എസ് , പാലാ എ.എസ്.പി.യായി ചുമതലയേല്‍ക്കും. കാസര്‍ഗോഡ് രാവണിശ്വരം സ്വദേശിയാണ് പി.നിഥിന്‍രാജ്. 2019-ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 210-ാം റാങ്കുകാരനാണ് നിഥിന്‍രാജ്. എന്‍ജിനീയറിംഗ് പഠനത്തിന് ശേഷം സിവില്‍ സര്‍വീസ് മേഖലയിലേയ്ക്ക് തിരിഞ്ഞുവെന്ന പ്രത്യേകതയും അദ്ദേഹത്തിനുണ്ട്. ഒരു മജീഷ്യന്‍കൂടിയാണ് നിഥിന്‍രാജ്. 

കഴിഞ്ഞ നാല് വര്‍ഷത്തിനിടെ 11 ഡിവൈ.എസ്.പിമാരാണ് പാലായില്‍ ചുമതലയേറ്റത്. ഗിരീഷ് പി.സാരഥി, ഷാജുമോന്‍ ജോസഫ്, ബിജുമോന്‍, സുഭാഷ്, ബൈജുകുമാര്‍, സാജു വര്‍ഗീസ്, ഷാജു ജോസ് തുടങ്ങിയവരൊക്കെ ഈ കാലയളവില്‍ പാലായില്‍ ഡിവൈ.എസ്.പിമാരായി. ഷാജു ജോസ് പാലായില്‍ ചുമതലയേറ്റ് എട്ട് മാസം തികയും മുന്‍പേയാണ് സ്ഥലംമാറ്റം.

Post a Comment

0 Comments