Latest News
Loading...

മൂന്നാനിയിൽ റോഡിൽ വെള്ളം കയറി. മഴയ്ക്ക് ശമനം

പുലർച്ചെ 3 വരെ നീണ്ട കനത്ത മഴയെ തുടർന്ന് മീനച്ചിലാറ്റിലെ ജലനിരപ്പ് 18 അടിയോളം ഉയർന്നു. പാലാ ഈരാറ്റുപേട്ട റോഡിൽ മൂന്നാനിയിൽ റോഡിൽ വെള്ളം കയറി. എന്നാൽ വാഹന ഗതാഗതം തടസ്സപ്പെട്ടിട്ടില്ല. മഴ ശ്രമിച്ചതിനാൽ വെള്ളം താഴുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
അതേസമയം ഒറ്റ മഴയിൽ തന്നെ ജലനിരപ്പ് ഇത്രയും ഉയർന്നത് വരാനിരിക്കുന്ന മഴക്കാലത്തെ കുറിച്ചുള്ള ആശങ്കകൾ ശക്തമാക്കുകയാണ്. നദികളിൽ റൂം ഫോർ റിവർ , തെളിനീര് ഒഴുകും പുഴ പദ്ധതികൾ പ്രകാരം നടത്തിയ പ്രവർത്തനങ്ങൾ കാര്യമായ പ്രയോജനം ചെയ്തില്ല എന്നാണ് കരുതുന്നതും. 

അതോടൊപ്പം വൻതോതിൽ മാലിന്യങ്ങൾ ഒഴുകിയെത്തി എത്തി പാലങ്ങളിൽ എല്ലാം തങ്ങി നിൽക്കുകയാണ്. ഇത് മാറ്റാൻ വലിയ പ്രയത്നം വേണ്ടി വരും. 

Post a Comment

0 Comments