Latest News
Loading...

പാലായില്‍ കെ-റെയില്‍ വിരുദ്ധസമരം. പോലീസുമായി ഉന്തുംതള്ളും

കെറെയില്‍ പദ്ധതിയ്‌ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തില്‍ പാലാ മിനി സിവില്‍ സ്റ്റേഷനിലേയ്ക്ക് പ്രതിഷേധമാര്‍ച്ച് നടത്തി. സിവില്‍ സ്റ്റേഷന്‍ വളപ്പിലേയ്ക്ക് പ്രവര്‍ത്തകര്‍ തള്ളിക്കയറാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പോലീസുമായി ഉന്തും തള്ളുമുണ്ടായി. 

നഗരത്തില്‍ നിന്നും പ്രകടനമായാണ് പ്രവര്‍ത്തകര്‍ സിവില്‍ സ്റ്റേഷന്‍ പരിസരത്തേയ്ക്ക് എത്തിയത്.  കെ റെയില്‍ എന്നെഴുതിയ കുറ്റി സിവില്‍ സ്റ്റേഷന്‍ വളപ്പില്‍ സ്ഥാപിക്കാന്‍ ലക്ഷ്യമിട്ടാണ് പ്രവര്‍ത്തകരെത്തിയത്. സിവില്‍ സ്റ്റേഷന്‍ വളപ്പില്‍ പ്രവര്‍ത്തകരെ പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് അല്‍പസമയം  ഉന്തും തള്ളുമുണ്ടായി. 


തുടര്‍ന്ന് നടന്ന യോഗം ഡിസിസി വൈസ് പ്രസിഡന്റ് ബിജു പുന്നത്താനം ഉദ്ഘാടനം ചെയ്തു. കേരളത്തെ രണ്ടായി വിഭജിക്കുന്ന, കേരളത്തിലെ ജനങ്ങള്‍ ആഗ്രഹിക്കാത്ത പദ്ധതിയാണ് ഇതെന്ന് ബിജു പറഞ്ഞു. പാലാ വഴി കെ റെയില്‍ വരുന്നില്ലെങ്കിലും, പാത കടന്നുവരുന്ന ഭാഗങ്ങളെ  മാത്രം ബാധിക്കുന്ന പ്രശ്‌നമല്ലെന്നത് കണക്കിലെടുത്താണ് സമരമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ കോണ്‍ഗ്രസ് പാലാ മണ്ഡലം പ്രസിഡന്റ് തോമസ് ആര്‍.വി ജോസ് മുഖ്യപ്രഭാഷണം നടത്തി. 

Post a Comment

0 Comments