Latest News
Loading...

വിഷു വിപണി ആരംഭിച്ചു

പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ നേതൃത്വത്തിൽ ഏപ്രിൽ 12 മുതൽ 15 വരെ പഞ്ചായത്ത് ബസ്സ് സ്റ്റാൻ്റിൽ വിഷു വിപണി ആരംഭിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജോർജ്  മാത്യൂ വിപണി ഉദ്ഘാടനം ചെയ്തു.  

CDS ചെയർപേഴ്സൺ ബിന്ദു രാജപ്പൻ, പഞ്ചായത്ത് മെമ്പർമാർ, CDS മെമ്പർമാർ എന്നിവർ പങ്കെടുത്തു. തദ്ദേശ കർഷകരിൽ നിന്നുള്ള നാടൻ പച്ചക്കറികളും, കുടുംബശ്രീ സംരംഭകരുടെ വിവിധ ഉല്പന്നങ്ങളും വിപണിയിൽ ലഭ്യമാണ്.


Post a Comment

0 Comments