Latest News
Loading...

പാലാ സ്റ്റേഷന്‍ വളപ്പില്‍ മല്‍സ്യകൃഷി വിളവെടുപ്പ്

ഈസ്റ്റര്‍ ആഘോഷമാക്കാന്‍ പൊലിസ് സ്റ്റേഷനില്‍ മല്‍സ്യകൃഷി വിളവെടുപ്പ്. പാലാ പൊലിസ് സ്റ്റേഷനിലാണ് ഉദ്യോഗസ്ഥര്‍ വളര്‍ത്തിയ മീന്‍ കൃഷിയുടെ വിളവെടുപ്പ് നടന്നത്.

കേസന്വേഷണത്തിലും ക്രമസമാധന പാലനത്തിലും മാത്രമല്ല കൃഷിയിലും വൈദഗ്ധ്യമുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് പാലാ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍. വൃത്തിഹീനമായി കിടന്ന സ്റ്റേഷന്‍ വളപ്പ് ക്രിയാത്മകവും മനോഹരവുമാക്കി ഉപയോഗിക്കണമെന്ന നിര്‍ദേശത്തെ തുടര്‍ന്നാണ് പൊലിസ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് മല്‍സ്യകൃഷി നടത്താന്‍ തീരുമാനിച്ചത്.

ഇതിനായി പടുതാകുളവും നിര്‍മ്മിച്ചു. ജില്ലാ പൊലിസ് മേധാവി തന്നെ ആദ്യ മല്‍സത്തെയും കുളത്തില്‍ നിക്ഷേപിച്ചു. ചെമ്പല്ലി ഇനത്തില്‍ പെട്ട 200 ഓളം കുഞ്ഞുങ്ങളെയാണ് വളര്‍ത്തിയത് എസ്എച്ചഒ കെ.പി  തോംസണാണ് കൃഷിക്ക് നേതൃത്വം നല്‍കിയത്. പാലാ ഡിവൈഎസ്പി ഷാജു  ജോസ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.

മല്‍സ്യത്തിനൊപ്പം തന്നെ സ്റ്റേഷന്‍ വളപ്പില്‍ പച്ചക്കറി കൃഷിയും സ്റ്റേഷന്‍ വളപ്പിലുണ്ട്. മികച്ച വിളവ് ലഭിച്ചതോടെ പൊലീസ് ഉദ്യോഗസ്ഥര്‍ കൂടുതല്‍ ഉല്‍സാഹത്തിലായി. അടുത്ത തവണ മല്‍സ്യകൃഷി അല്‍പം കൂടി വിപുലമാക്കാന്‍ ഉള്ള തീരുമാനത്തിലാണ് പാല പൊലീസ്.

Post a Comment

0 Comments