Latest News
Loading...

ഭീമമായി വർദ്ധിപ്പിച്ച വില പിൻവലിക്കുക. NFIW

60 രൂപ പെട്രോൾ ഡീസൽ വിലയും പാചകവാതകത്തിന് 380 രൂപ വിലയും ഉള്ളപ്പോൾ സൗജന്യനിരക്കിൽ ജനങ്ങളെ സഹായിക്കാൻ ഇവയുടെ വില നിയന്ത്രിച്ച് ജനങ്ങൾക്ക് ലഭ്യമാകുമെന്ന് പരസ്യമായി പ്രഖ്യാപിച് അധികാരത്തിൽ വന്ന കേന്ദ്രസർക്കാർ രാജ്യത്തെ ജനങ്ങളെ ആകെ ക്രൂരമായി ദ്രോഹിച്ചു കൊണ്ട് പാചകഗ്യാസ്നും പെട്രോളിയം ഉൽപ്പന്നങ്ങളുടെയും വില താങ്ങാനാവാത്ത തരത്തിൽ കുത്തക കോർപ്പറേറ്റുകളെ മറയാക്കി വർദ്ധിപ്പിക്കുന്നതിന് എതിരെ കേരള മഹിളാ സംഘം പൂഞ്ഞാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈരാറ്റുപേട്ടയിൽ പ്രതിഷേധ സമരം നടത്തി. 

പ്രസിഡന്റ് ഓമന രമേശിന്റ അധ്യക്ഷതയിൽ നടന്ന സമരം സെക്രട്ടറി സോളി ഷാജി ഉദ്ഘാടനം ചെയ്തു. പാർട്ടി മണ്ഡലം സെക്രട്ടറി എം ജിശേഖരൻ. അസിസ്റ്റന്റ് സെക്രട്ടറി ഇ കെ മുജീബ്. മിനിമോൾ ബിജു.മോളി മോഹനൻ റെജീന. ഓമന മണികണ്ഠൻ നായർ. ദീപ വിജയൻ  എന്നിവർ അഭിവാദ്യമർപ്പിച്ചുകൊണ്ട് സംസാരിച്ചു.

Post a Comment

0 Comments