Latest News
Loading...

മോഹനൻ കുട്ടപ്പൻ കാവുംപുറത്തിനെ സാമൂഹ്യ വിരുദ്ധർ മർദ്ധിച്ചു.

തീക്കോയി :തീക്കോയി ഗ്രാമപഞ്ചായത്ത് കാരികാട് സംവരണ വാർഡിലെ പട്ടികജാതി ഗ്രാമ പഞ്ചായത്ത് അംഗവും ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാനും  തീക്കോയി സർവീസ് സഹകരണ ബാങ്ക് ഭരണ സമിതി അംഗവുമായ മോഹനൻ കുട്ടപ്പൻ കാവുംപുറത്തിനെ സാമൂഹിക വിരുദ്ധർ മർദിച്ചതായും സമുദായ പേര് വിളിച്ച്‌ അധിക്ഷേപിച്ചതായും പരാതി.ഞായറാഴ്ച ഒറ്റയീട്ടിയിൽ വെച്ചാണ് ഇദ്ദേഹത്തിനു പ്രദേശ വാസികളായ സാമൂഹിക വിരുദ്ധരുടെ മർദ്ദനമേറ്റത്. 

വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പെട്ടവരെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു മർദ്ദനം. ക്രൂരമായി മർദ്ദനമേറ്റ മോഹനൻ കുട്ടപ്പനെ പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പട്ടികജാതി അംഗത്തെ മർദിച്ചതിൽ യു. ഡി. എഫ്. തീക്കോയി മണ്ഡലം കമ്മിറ്റി പ്രതിക്ഷേധിച്ചു. മെമ്പറെ ആക്രമിച്ചവർക്കെതിരെ കേസെടുക്കണമെന്നും പ്രതികളെ ഉടൻ കസ്റ്റഡിയിലെടുക്കണമെന്നും യോഗം അവശ്യപ്പെട്ടു. 


ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ ഓമന ഗോപാലൻ,
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ കെ സി ജെയിംസ്,എം ഐ ബേബി, പയസ് കവളമ്മാക്കൽ,വൈസ് പ്രസിഡന്റ്‌ കവിതാ രാജീവ്,സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മാരായ ബിനോയ്‌ ജോസഫ്, ജയറാണി തോമസുകുട്ടി,ഹരി മണ്ണുമഠം, ജോയ് പൊട്ടനാനിയിൽ, പി മുരുകൻ, ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ സിറിൽ റോയ്, മാജി തോമസ്,മാളു മുരുകൻ, ടോം കുന്നക്കാട്ട്, വിമൽ വഴിക്കടവ് തുടങ്ങിയവർ പ്രസംഗിച്ചു.



Post a Comment

0 Comments