Latest News
Loading...

സിവിൽ സ്റ്റേഷൻ അനക്സ് സമയബന്ധിതമായി പൂർത്തീകരിക്കും

പാലാ: നെല്ലിയാനിയിൽ നിർമ്മാണം പുരോഗമിക്കുന്ന സിവിൽ സ്റ്റേഷൻ്റെ അനക്സ് കെട്ടിടം സമയബന്ധിതമായി പൂർത്തീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. സിവിൽ സ്റ്റേഷൻ അനക്സ് കെട്ടിടത്തിൻ്റെ നിർമ്മാണ പുരോഗതി വിലയിരുത്താൻ എത്തിയതായിരുന്നു എം എൽ എ. താഴെത്തെ നില ആദ്യം സർക്കാർ ഓഫീസുകൾക്കായി തുറന്നു കൊടുക്കും. ഏതൊക്കെ ഓഫീസുകളാണ് മാറ്റി സ്ഥാപിക്കുന്നതെന്ന് ഉടൻ തീരുമാനമെടുക്കുമെന്നും എം എൽ എ പറഞ്ഞു.

സർക്കാർ ഓഫീസുകൾ ഒരു കുടക്കീഴിൽക്കൊണ്ടു വരിക എന്ന ലക്ഷ്യത്തോടെയാണ് സിവിൽ സ്റ്റേഷൻ അനക്സ് പദ്ധതി വിഭാവനം ചെയ്തത്. ഇതിൻ്റെ ഭാഗമായി നെല്ലിയാനിയിൽ മൂന്നുനിലകളോടുകൂടിയ മന്ദിരത്തിന് ഏഴു വർഷം മുമ്പ് നടപടികൾ ആരംഭിച്ചത്. ഒരു നില ഭാഗികമായി പൂർത്തീകരിച്ചതോടെ പാലായിൽ നിലച്ചു പോയ പദ്ധതികളുടെ ലിസ്റ്റിൽ ഈ പദ്ധതിയും ഉൾപ്പെടുകയായിരുന്നു. തുടർന്നു മാണി സി കാപ്പൻ എം എൽ എ യുടെ ഇടപെടലിനെത്തുടർന്നു പദ്ധതിക്കു ജീവൻ വയ്ക്കുകയായിരുന്നു. ഒരു നിലയോളം ഉയരത്തിൽ മണ്ണ് ഇവിടെ കൂട്ടിയിട്ടിരുന്നു. ഇവ എം എൽ എ യുടെ നിർദ്ദേശപ്രകാരം മണ്ണ് ആവശ്യമായി പോളീ ടെക്നിക് കോളജ് കോമ്പൗണ്ടിലേയ്ക്ക് മാറ്റി. തുടർന്നു സംരക്ഷണഭിത്തി നിർമ്മാണത്തിനും നടപടികളായി. പണി പൂർത്തീകരിച്ച ഭാഗം അടിയന്തിരമായി ഉപയോഗയോഗ്യമാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

ഇത് പൂർത്തീകരിച്ചാലുടൻ വാടക കെട്ടിടത്തിൽ പ്രവർത്തിച്ചു വരുന്ന സബ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസ്, എക്സൈസ് ഓഫീസുകൾ, എംപ്ലോയിമെൻ്റ് ഓഫീസ് തുടങ്ങിയ ഓഫീസുകൾക്ക് ഇവിടെ സൗകര്യം ലഭ്യമാകും. പാർക്കിംഗ് സൗകര്യവും ഉള്ളതിനാൽ പൊതുജനങ്ങൾക്കും ആശ്വാസമാകും.

ജോർജ് പുളിങ്കാട്, വി സി പ്രിൻസ്, ആനി ബിജോയി, ലിസിക്കുട്ടി മാത്യു, ഷീല ബാബു, ഷോജി ഗോപി, ജോസ് വേരനാനി, സന്തോഷ്‌ മണർകാട്, എം പി കൃഷ്‌ണൻനായർ, മൈക്കിൾ കാവുകാട്ട്, ജോഷി പുതുമന, സന്തോഷ് കാവുകാട്ട്, ജോഷി വട്ടകുന്നേൽ, ടോണി തൈപ്പറമ്പിൽ, ബീന രാധാകൃഷ്ണൻ, ടോം നല്ലനിരപ്പേൽ, ബേബി സൈമൺ, അപ്പച്ചൻ ചെമ്പകുളം, റോയ് നാടുകാണി, ഷൈല ബാനു, ടോജോ വർഗീസ്, പ്രശാന്ത് നെല്ലാനിക്കാട്ട്, മനോജ്‌ വള്ളിച്ചിറ,എസ് എ തോമസ്,സണ്ണി പൈക എന്നിവരും എം എൽ എ യ്ക്കൊപ്പം ഉണ്ടായിരുന്നു.

Post a Comment

0 Comments