Latest News
Loading...

ഉഴവൂര്‍ ഗ്രാമപഞ്ചായത്തിന്‍റെ ബഡ്ജറ്റ് വൈസ് പ്രസിഡന്‍റ് റിനി വില്‍സണ്‍ അവതരിപ്പിച്ചു

ഉഴവൂര്‍ ഗ്രാമപഞ്ചായത്തിന്‍റെ 2022-23 വര്‍ഷത്തേക്കുള്ള  ബഡ്ജറ്റ് ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ. ജോണിസ് പി സ്റ്റീഫന്‍റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വൈസ് പ്രസിഡന്‍റ് ശ്രീമതി. റിനി വില്‍സണ്‍ അവതരിപ്പിച്ചു. സാധാരണക്കാരന്റെ ജീവിത ഗുണ നിലവാരം മെച്ചപ്പെടുത്തുന്ന സർവ തല സ്പർശിയായ വികസനത്തിനു പരിഗണന നല്‍കിക്കൊണ്ടും പഞ്ചായത്തിന്‍റെ സര്‍വ്വദോന്മുഖമായ വികസനം ലക്ഷ്യമിട്ടും പഞ്ചായത്തിന്റെ സേവന നിലവാരം ഉയര്‍ത്തിയും  ഒരു മാതൃകാ പഞ്ചായത്ത്  എന്ന തലത്തിലേക്ക് ഉഴവൂര്‍ പഞ്ചായത്തിനെ മാറ്റുക എന്ന  വീക്ഷണത്തോടെയാണ് 2022-23 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് തയ്യാറാക്കിയിട്ടുള്ളത്.  പരിമിതമായ സാമ്പത്തിക ഉറവിടങ്ങളെ പ്രയോജനപ്പെടുത്തി  കാര്‍ഷിക മേഖലയ്ക്ക്         30 ലക്ഷം രൂപയും അടക്കം 6978000 രൂപ ഉല്‍പാദന മേഖലയ്ക്കായി വകയിരുത്തിയിട്ടുണ്ട്.  

 ഭവന പദ്ധതികള്‍ക്കായി  9,500,000 രൂപയും  മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനായി 62 ലക്ഷം രൂപയും  അങ്കണവാടികള്‍ക്ക് 36 ലക്ഷം രൂപയും ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്ക് 18 ലക്ഷം രൂപയും അടക്കം സേവന മേഖലയ്ക്കായി 42082000 രൂപ വകയിരുത്തിയിരിക്കുന്നു. റോഡുകളുടെ വികസനത്തിന് 18932000  രൂപയും പഞ്ചായത്തിന്‍റെ ആസ്തി വര്‍ദ്ധിപ്പിക്കുന്നതിന്‍റെ ഭാഗമായി 15975750/- രൂപ മൂലധന ചെലവുകള്‍ക്കായി ബജറ്റില്‍ വകയിരുത്തിയിരിക്കുന്നു. നാടിന്‍റെ യശ്ശസ്സ് വാനോളം ഉയര്‍ത്തിയ  വിശ്വപൗരന്‍ ഡോ. കെ.ആര്‍ നാരായണന്‍റെ സ്മരണ നിലനിര്‍ത്തി ഉഴവൂരിന്‍റെ തനതായ ഭക്ഷണ രീതി , വസ്ത്രം,സാംസ്കാരിക പൈതൃകങ്ങളില്‍ ഊന്നി സമഗ്രമായ ടൂറിസം  പദ്ധതിയ്ക്കും തുക വകയിരുത്തിയിട്ടുണ്ട്.

 ഉഴവൂർ പഞ്ചായത്തിനെ ബാലസൗഹൃസ, വയോജന സൗഹൃദ, ഭിന്നശേഷി സൗഹൃദ പഞ്ചായത്ത് ആക്കി മാറ്റുവാൻ പര്യാപ്തമായ ബഡ്ജറ്റ് ആണ് റിനി വിൽ‌സൺ അവതരിപ്പിച്ചത് എന്ന് പ്രസിഡന്റ്‌ അഭിപ്രായപെട്ടു.സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ ശ്രീ.ന്യുജൻറ് ജോസഫ്, ശ്രീ.തങ്കച്ചൻ  K K, കുമാരി.അഞ്ജു P. ബെന്നി എന്നിവരും സിറിയക് കല്ലട അടക്കമുള്ള  മെമ്പർമാരും ബജറ്റ് കമ്മിറ്റിയ്ക്ക് ആശംസകൾ അറിയിച്ചു.ലഭ്യമായ ഫണ്ട്‌ വളരെ കരുതലോടെ വിനിയോഗിച്ച  ബഡ്ജറ്റ് നോട് അനുബന്ധിച്ചു പഞ്ചായത്തിലെ മുഴുവൻ ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും ആദരിച്ചു. ശ്രീ ഷിബു പറത്തത്ത് ആദരവ് ചടങ്ങ് സ്പോൺസർ ചെയ്തു.

Post a Comment

0 Comments