Latest News
Loading...

പണി മുടക്ക് പൂർണം സംയുക്ത ട്രെഡ് യൂണിയന്റെ ആഭിമുഖ്യത്തിൽ പ്രകടനവും യോഗവും നടത്തി

 കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി- കര്‍ഷക- ജനദ്രോഹ നയങ്ങള്‍ക്കെതിരെ കേന്ദ്ര ട്രേഡ് യൂണിയന്‍ ആഹ്വാനംചെയ്ത ദ്വിദിന ദേശീയ പണിമുടക്ക് ആരംഭിച്ചു. ഞായര്‍ അര്‍ധരാത്രി ആരംഭിച്ച പ്രതിഷേധം ചൊവ്വാഴ്ച അര്‍ധരാത്രിവരെയാണ് തുടരുക. ബിഎംഎസ് ഒഴികെ സംഘടിത- അസംഘടിത മേഖലയിലെ 25 കോടി തൊഴിലാളികള്‍ ഐതിഹാസിക പണിമുടക്കില്‍ അണിനിരന്നു . ഇതിനേട് പിന്തുണ പ്രഖ്യാപിച്ച് കര്‍ഷക സംഘടനകള്‍ രണ്ടു ദിവസത്തെ ഗ്രാമീണ ബന്ദും പ്രഖ്യാപിച്ചിട്ടുണ്ട്. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം ദേശീയതലത്തില്‍ ട്രേഡ് യൂണിയന്‍ ആഹ്വാനം ചെയ്യുന്ന ആറാമത്തെ പണിമുടക്കാണ് ഇത്.

പുതിയ നാല് തൊഴില്‍ ചട്ടം പിന്‍വലിക്കുന്നത് അടക്കം പന്ത്രണ്ടിന ആവശ്യം മുന്‍നിര്‍ത്തിയാണ് പ്രതിഷേധം. കല്‍ക്കരി, ഉരുക്ക്, എണ്ണ- പ്രകൃതിവാതകം, ടെലികോം, തപാല്‍, ഇന്‍കം ടാക്സ്, ബാങ്ക്, ഇന്‍ഷുറന്‍സ്, തുറമുഖം, പൊതുഗതാഗതം, വൈദ്യുതി തുടങ്ങി വിവിധ മേഖലയിലെ തൊഴിലാളികളും ജീവനക്കാരും പണിമുടക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. വിവിധ മേഖലകളില്‍ രാത്രി ഷിഫ്റ്റിലുള്ളവര്‍ അര്‍ധരാത്രിമുതല്‍ പണിമുടക്ക് ആരംഭിച്ചു.
റെയില്‍വേ- പ്രതിരോധ മേഖലകളിലെ ജീവനക്കാര്‍ പണിമുടക്കുന്നില്ലെങ്കിലും പിന്തുണ അറിയിച്ച് പ്രകടനങ്ങളും യോഗങ്ങളും സംഘടിപ്പിക്കും. കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും പൊതുമേഖലാ ജീവനക്കാരും അധ്യാപകരും സമരത്തില്‍ അണിനിരക്കും.

പൂഞ്ഞാർ ഏരിയായിൽ വിവിധ പഞ്ചായത്ത്‌ കേന്ദ്രങ്ങളിൽ പണിമുടക്കിനോട്   അനുബന്ധിച്ച് പ്രകടനവും പൊതുയോഗങ്ങളും നടത്തി.  എല്ലാ പഞ്ചായത്ത്‌ കേന്ദ്രങ്ങളിലും സമരത്തിനോട് അനുബന്ധിച്ച് സമരപന്തൽ ഒരുക്കിയിരുന്നു.  വ്യാപാര സ്ഥാപനങ്ങളും പണിമുടക്കിനോട് ഐക്യദാർട്യം പ്രഖ്യപ്പിച്ചു കടകൾ ഒ തുറക്കാത്തിരുന്നതിനാൽ ആശുപത്രി തുടങ്ങിയ അത്യാവശ്യ ആവിശ്യങ്ങൾക്ക് മാത്രമാണ് ജനം പുറത്ത് ഇറങ്ങിയത്. 

ഏരിയ കേന്ദ്രമായ ഈരാറ്റുപേട്ടയിൽ തിങ്കൾ രാവിലെ 10 മണിയോടെ സംയുക്ത ട്രെഡ് യൂണിയന്റെ ആഭിമുഖ്യത്തിൽ പ്രകടനം നടത്തി. ചേന്നാട് കവലയിൽ നിന്നും ആരംഭിച്ച പ്രകടനം ടൗൺ ചുറ്റി മുട്ടം ജംഗ്ഷനിൽ അവസാനിച്ചു. തുടർന്ന് ചേർന്ന യോഗം സിഐടിയൂ ജില്ലാ കമ്മിറ്റി അംഗം കുര്യാക്കോസ് ജോസഫ് ഉദ്‌ഘാടനം ചെയ്തു.യോഗത്തിന്  ഇകെ മുജീബ് അദ്ധ്യക്ഷനായി. ഐഎൻടിയൂ സി ജില്ലാ വൈസ് പ്രസിഡന്റ്‌ പിഎച് നൗഷാദ്, എഐടിയൂസി ജില്ലാ പ്രസിഡന്റ്‌ എംജി ശേഖരൻ, എസ്ടിയൂ നേതാവ് എംപി മുഹമ്മദ് കട്ടി, സിഐടിയൂ മുൻസിപ്പൽ സെക്രട്ടറി എംഎച് ഷനീർ,  അസീസ് പത്താഴപ്പടി, കെ എസ് നൗഷാദ്,  അൻസാരി അമ്പഴത്തിനാൽ, സുരേഷ് ഓലിക്കൻ,  കെഎൻ  ഹുസൈൻ, നൗഫൽ ഖാൻ,  PP ഹുസൈൻ,  മനാഫ് എന്നിവർ സംസാരിച്ചു.

ഏരിയയിലെ വിവിധ കേന്ദ്രങ്ങളിൽ സിഐടിയൂ ജില്ലാ വൈസ് പ്രസിഡന്റ്‌ ജോയി ജോർജ്, ഏരിയ പ്രസിഡന്റ്‌ പി എസ് ശശി, ടിഎസ് സ്നേഹധനൻ, ടി മുരളി, വികെ മോഹനൻ, കെ ഒ ജോർജ്, അനൂപ് കെ കുമാർ,കെ ഒ രഘുനാഥ്‌, സി എം സിറിയക്,ഐസക് ഐസക്, വി എൻ രാമചന്ദ്രൻ എന്നിവർ ഉദ്‌ഘാടനം ചെയ്തു.


Post a Comment

0 Comments