Latest News
Loading...

അഞ്ചാം സ്‌നേഹവീടിന്റെ നിര്‍മ്മാണം ആരംഭിച്ചു

ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കലിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന സ്‌നേഹദീപം ഭവനപദ്ധതി പ്രകാരമുള്ള അഞ്ചാം സ്‌നേഹവീടിന്റെ നിര്‍മ്മാണം  കൊഴുവനാല്‍ പഞ്ചായത്തില്‍ 13-ാം വാര്‍ഡില്‍ ആരംഭിച്ചു. അരുണാപുരം ശ്രീരാമകൃഷ്ണ ആശ്രമ മഠാധിപതി സ്വാമി വീതസംഗാനന്ദ ശിലാസ്ഥാപനകര്‍മ്മം നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ അദ്ധ്യക്ഷത വഹിച്ചു. 
ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജോസി പൊയ്കയില്‍, പഞ്ചായത്ത് മെമ്പര്‍മാരായ ആലീസ് ജോയി, ആനീസ് ചൂരനോലില്‍, ജഗന്നിവാസ് പിടിയ്ക്കാപ്പറമ്പില്‍,  ടിംസ് ജോസഫ് നെടുംപുറം, പി.എന്‍. രാജു പര്യാത്ത്, ഡോ. ഗോപാലകൃഷ്ണന്‍ കോട്ടയില്‍, മനോജ് താന്നിയ്ക്കത്തടം, ബിനു കുറുമുണ്ട, എമ്മാനുവല്‍ നെടുംപുറം എന്നിവര്‍ പ്രസംഗിച്ചു. 



Post a Comment

0 Comments