Latest News
Loading...

പൂഞ്ഞാർ (പനച്ചികപ്പാറ) റിവർ ഗേജ് ഉദ്ഘാടനം ചെയ്തു

മീനച്ചിലാറിലെ ജലനിരപ്പ് രേഖപ്പെടുത്തി പഠനവിധേയമാക്കുവാനും പ്രളയ മുന്നറിയിപ്പ് നൽകുവാനുമായി മീനച്ചിൽ നദീസംരക്ഷണ സമിതിയുടെ ഏകോപനത്തിൽ നടക്കുന്ന മീനച്ചിൽ റിവർ - റെയിൻ മോണിറ്ററിംഗ് (എം.ആർ.ആർ.എം.) പദ്ധതിയിലെ പൂഞ്ഞാർ (പനച്ചികപ്പാറ) റിവർ ഗേജ്, പ്രമുഖ പരിസ്ഥിതി - സാമൂഹിക പ്രവർത്തകൻ ശ്രീ. സി. ആർ. നീലകണ്ഠൻ ഉദ്ഘാടനം ചെയ്തു. 


സെന്റ്ഗിറ്റ്സ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് കോട്ടയമാണ് ഡോ. ജുബിലന്റ് ജോബ് കിഴക്കേത്തോട്ടത്തിന്റെ നേതൃത്വത്തിൽ റിവർ ഗേജ് സ്ഥാപിച്ച് നിരീക്ഷിക്കുന്നത്.  ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഗീതാ നോബിൾ ജോർജ് മാത്യു, മീനച്ചിൽ നദീസംരക്ഷണ സമിതി പ്രസിഡന്റ് ഡോ. എസ്. രാമചന്ദ്രൻ, എം.ആർ.ആർ.എം. കോ-ഓർഡിനേറ്റർ എബി ഇമ്മാനുവൽ, വാർഡ് മെമ്പർ ശ്രീ. മോഹനൻനായർ, ഡോ. ജുബിലന്റ് ജോബ്, ശ്രീ.പി.സി.ജോസ് , MRRM River Gauge വളന്റിയർമാരായ ജിയ & ജോബ് കിഴക്കേത്തോട്ടം, കെ.എം. സുലൈമാൻ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

0 Comments