Latest News
Loading...

പള്ളികുന്ന് ക്ഷേത്രം- കടൂപ്പാറ റോഡ് നിർമ്മാണം ആരംഭിച്ചു

പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിലെ 14ാം വാർഡിലെ റോഡ് സൗകര്യമില്ലാതിരുന്ന 50 ഓളം കുടുംബങ്ങൾക്ക് വീട്ട് മുറ്റത്ത് വാഹനം എത്തുകയെന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു, റോഡ് ഇല്ലാതിരുന്നതുമൂലം പ്രദേശവാസികൾ രോഗികളെ ആശുപത്രിയിൽ എത്തിക്കാനും, വീട് നിർമ്മാണത്തിനുള്ള സാമഗ്രഗികൾ എത്തിക്കാനുമൊക്കെ വളരെയധികം പണചെലവും, കഷ്ടപ്പാടുകളും സഹിക്കുന്നുണ്ടായിരുന്നു, വാർഡ് മെമ്പർ അനിൽ കുമാർ മഞ്ഞപ്ളാക്കലിൻ്റെ നേതൃത്വത്തിൽ സാബു പരയ്ക്കാട്ട് കൺവീനറായി ജനകീയ സമിതി രൂപീകരിക്കുകയും ഏകദേശം 1.5 കിലോമീറ്ററോളം ദൈർഘ്യമുള്ള ഈ റോഡ് ജനകീയ പങ്കാളിത്തത്തോടു കൂടി നിർമ്മിക്കാൻ തീരുമാനിക്കുകയും ചെയ്തു, റോഡിന് തുടക്കത്തിൽ ആവശ്യമായ ഭൂമി സൗജന്യമായി വിട്ടുതരുവാൻ ജോസ് കാട്ടറാത്തും, ജോയി സാർ അരി പ്ളാക്കലും സമ്മതിച്ചതോടു കൂടി റോഡിന് ആവശ്യമായ ബാക്കി ഭൂമിയും നിർമ്മിക്കുവാനുള്ള പണവും പ്രദേശവാസികൾ സമാഹരിച്ചു.


ഈ റോഡ് നിർമ്മാണം പൂർത്തിയാകുന്നതോടു കൂടി കടൂപ്പാറ പ്രദേശത്തിൻ്റെ തന്നെ വികസന കുതിപ്പിന് ഇത് കാരണമാകും, പള്ളികുന്ന് ക്ഷേത്രം റോഡിൽ നിന്ന് തുടങ്ങി കടൂപ്പാറയിൽ അവസാനിക്കുന്ന രീതിയിലാണ് റോഡിൻ്റെ നിർമ്മാണം ഉദ്ദേശിക്കുന്നത് ,ഏകദേശം 1.5 കി.മീറ്ററോളം ദൂരവും 50 കുടുംബങ്ങൾക്ക് നേരിട്ട് പ്രയോജനവും ഇതുകൊണ്ട് ലഭിക്കും,

റോഡിൻ്റെ നിർമ്മാണ ഉദ്‌ഘാടനം  ചൊവ്വാഴ്‌ച രാവിലെ 10 മണിക്ക് വാർഡ് മെമ്പർ അനിൽ കുമാർ, മഞ്ഞപ്ളാക്കൽ നിർവ്വഹിക്കും, റോഡ് കൺവീനർ സാബു പരയ്ക്കാട്ട്, ഓമനക്കുട്ടൻ കണ്ടത്തിൽ, ജോയി സാർ അരീപ്ളാക്കൽ, ജോസ് കാട്ടറാത്ത്, ലിനോ വലിയ പരയ്ക്കാട്ട് ,റോഡിൻ്റെ ഗുണഭോക്താക്കൾ എന്നിവർ പങ്കെടുത്തു,


Post a Comment

0 Comments