Latest News
Loading...

ആറിന് കുറുകെ മനുഷ്യ ചങ്ങല

കഴിഞ്ഞ പ്രളയത്തിൽ തകർന്ന ഇളപ്പുങ്കൽ -  കാരക്കാട് പാലം ഗതാഗതയോഗ്യമാക്കി പുനർ നിർമിക്കണമെന്നാവശ്യ പെട്ട് വെൽഫെയർ പാർട്ടിയുടെ ആഭിമുഖ്യത്തിൽ മീനച്ചിലാറിന്   കുറുകെ മനുഷ്യ ചങ്ങല സംഘടിപ്പിച്ചു. വെൽഫെയർ പാർട്ടി കാരക്കാട് യൂണിറ്റിന്റെ ആഭിമുഖ്യത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത് 

നൂറ് കണക്കിന് വിദ്യാർഥികളും അതിലേറെ ജനങ്ങളും ആശ്രയിക്കുന്ന പാലം എത്രയും വേഗം പുനർ നിർമിക്കണമെന്ന് വിവിധരാഷ്ട്രീയ സാമൂഹ്യ-സാംസ്കാരിക രംഗത്തെ പ്രമുഖർ ആവശ്യപ്പെട്ടു . യൂണിറ്റ് പ്രസിഡന്റ് ഫസൽ വെള്ളൂപ്പറമ്പ് അധ്യക്ഷതവഹിച്ചു. വാർഡ് കൗൺസിലർ സുനിൽ കുമാർ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു . 

യൂസഫ് ഹിബ മുഖ്യപ്രഭാഷണം നിർവഹിച്ചു . 
കെ എ മുഹമ്മദ് ഹാഷിം , തൽഹ നദ് വി , അബ്ദുൽ കെരിം , നിസാർ മൗലവി ,സക്കീർകറു കാഞ്ചേരി , അർഷദ് , നെസീർ വെളിയത്ത് , കൗൺ സിലർ അൻസാരി ഈലക്കം തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

0 Comments