Latest News
Loading...

25 കുടുംബങ്ങൾക്ക് വീട് നിർമ്മാണത്തിന് സ്ഥലം നൽകി മാതൃകയായി മുഹിയിദ്ധിൻ ജുമാ മസ്ജിദ് .



ഈരാറ്റുപേട്ട- തെക്കേക്കര മുഹിയിദ്ധിൻ ജുമാ മസ്ജിദ് സാമൂഹിക ക്ഷേമ സക്കാത്ത് കമ്മിറ്റി നേതൃതത്തിൽ 2021 - 2022 വർഷത്തെ സക്കാത്ത് ഫണ്ട് ഉപയോഗിച്ച് മഹല്ലിലെ നിർധനരായ ഇരുപത്തിഅഞ്ച് കുടുംബങ്ങൾക്ക് വീട് നിർമ്മിക്കാൻ സ്ഥലം നൽകി. മഹല്ല് അങ്കണത്തിൽ നടന്ന ആധാര വിതരണ സമ്മേളനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൻ എം.എൽ.എ. നിർവ്വഹിച്ചു. 

സാമൂഹിക ക്ഷേമ രംഗത്ത് മുഹിയിദ്ധീൻ ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റി നടത്തി വരുന്ന പ്രവർത്തനങ്ങൾ ഏറെ മാത്യക പരമാണ് എന്ന് എം എൽ.എ പറഞ്ഞു. മഹല്ല് പ്രസിഡന്റ് പി.എസ്. ഷെഫിഖ് അദ്ധ്യക്ഷത വഹിച്ചു. ആധാര വിതരണ ഉത്ഘാടനം നഗരസഭാ ചെയർ പേഴ്സൺ സുഹ്റ അബ്ദുൽ ഖാദർ നിർവ്വഹിച്ചു. 

കൂട്ടിക്കൽ പ്രളയ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ട രണ്ട് കുടുംബങ്ങൾക്ക് ഉള്ള ആധാര വിതരണം സക്കാത്ത് കമ്മിറ്റി പ്രസിഡന്റ് പി.റ്റി. അഫ്സാറുദ്ധീൻ നൽകി. ഇമാം വി.പി.സുബൈർ മൗലവി, നൈസൽ കൊല്ലം പറമ്പിൽ , മുഹമ്മദ് നദീർ മൗലവി, എ.എം.എ.ഖാദർ, നഗരസഭാ വൈസ് ചെയർമാൻ അഡ്വ. മുഹമ്മദ് ഇല്യാസ്, മഹല്ല് സെക്രട്ടറി അനസ് കാസിം, വി എച്ച്. അലിയാർ മൗലവി, കെ.ഇ. പരീത്, മജീദ്. എന്നിവർ സംസാരിച്ചു.

Post a Comment

0 Comments