Latest News
Loading...

അപകടത്തിൽ പെട്ടത് ഡ്യൂക്ക്. വിനയാകുന്നത് അമിതവേഗം

ഭരണങ്ങാനത്ത് യുവാവിന്റെ ജീവൻ പൊലിഞ്ഞ അപകടത്തിന് കാരണമായത് വാഹനത്തിന്റെ അമിത വേഗമെന്ന് സൂചന. യുവാക്കളുടെ ഹരമായ ന്യൂ ജെൻ വാഹനമായ ഡ്യൂക്ക് ആണ് യുവാക്കൾ സഞ്ചരിച്ച വാഹനം. പോസ്റ്റിനും തട്ടുകടയ്ക്കും ഇടയിൽ ഇടിച്ചു കയറിയ ബൈക്ക് രണ്ടായി മുറിഞ്ഞു പോയി. വാഹനത്തിന്റെ മുൻഭാഗം വിട്ടുപോയ നിലയിലായിരുന്നു. അതേസമയം, വാഹനത്തിനല്ല, വാഹനമോടിക്കുന്നതിലെ കുഴപ്പമാണ് അപകട കാരണമാകുന്നതെന്നാണ് വാഹന ഉപയോക്താക്കൾ പറയുന്നതും. 


അർധരാത്രിയോടെയാണ് അപകടമുണ്ടായത്. പിന്നിലിരുന്ന ഷൈബിന്റെ തല പോസ്റ്റിലിടിച്ചാണ് മരണം സംഭവിച്ചത്. ഇടിയുടെ ആഘാതത്തിൽ തല പിളർന്നു തൽക്ഷണം മരണം സംഭവിച്ചു. തലമുടിയും ശരീര ഭാഗവും പോസ്റ്റിൽ പറ്റി പ്പിടിച്ച നിലയിലായിരുന്നു. പ്രദേശത്ത് രക്തം തളം കെട്ടിയ നിലയിലും.

അപകടവിവരമറിഞ്ഞെത്തിയ പോലീസും പ്രദേശവാസികളും ചേർന്നാണ് രക്തവും മറ്റും മൂടിയിട്ടത്. മാസങ്ങൾക്ക് മുൻപാണ് ഇവിടെ തട്ടുകട ആരംഭിച്ചത്. തട്ടുകടയും ഇടിയുടെ ആഘാതത്തിൽ തകർന്നു. 

Post a Comment

0 Comments