Latest News
Loading...

ഈരാറ്റുപേട്ട നഗരസഭാ ബജറ്റവതരണം നടന്നു

അടിസ്ഥാന സൗകര്യ വികസനത്തിനും മാലിന്യ സംസ്‌ക്കരണത്തിനും പ്രാധാന്യം നല്‍കി ഈരാറ്റുപേട്ട നഗരസഭയുടെ ബഡ്ജറ്റ് അവതരണം നടന്നു. 41682913 രൂപാ നീക്കിയിരുപ്പ്  പ്രതീക്ഷിക്കുന്ന ബഡ്ജറ്റാണ് നഗരസഭാ വൈസ് ചെയ്യര്‍മാന്‍ മുഹമ്മദ് ഇല്യാസ് അവതരിപ്പിച്ചത്.

537948763 രൂപാ വരവും 496265850 രൂപാ ചിലവും നാല് കോടി 16 ലക്ഷത്തി 82913 രൂപാ നീക്കിയിരുപ്പുമാണ് ഈരാറ്റുപേട്ട നഗരസഭ 2022-23 വര്‍ഷം ബജറ്റില്‍ പ്രതിക്ഷിക്കുന്നത്. പിഎംഎവൈ പദ്ധതി നടപ്പാക്കുന്നതിന് 10 കോടി രൂപാ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ലൈഫ് വിഷന്‍ പദ്ധതിയുടെ പൂര്‍ത്തീകരണവും ബജറ്റിലൂടെ ലക്ഷ്യമിടുന്നു. 



സിവേജ് ട്രിറ്റ്‌മെന്റ് പ്ലാന്റും, മേജര്‍ കുടിവെള്ള പദ്ധതിയും യാഥാര്‍ത്യമാക്കുന്നതിനായി സ്ഥലം വങ്ങുന്നതിനും ട്രിറ്റ്‌മെന്റ് പ്ലാന്റിനുമുള്‍പ്പെടെ 15 കോടി രൂപാ നീക്കി വച്ചിട്ടുണ്ട്. തേവരുപാറ കുറ്റിമരം പറമ്പ്, കൊട്ടുകാപ്പള്ളി, കൊല്ലംപറമ്പ് , ആനിപടി, മറ്റക്കാട്, കൊണ്ടൂര്‍മല, അരുവിത്തുറ എന്നിവടങ്ങളില്‍ പ്രാദേശിക കുടിവെള്ള പദ്ധതികള്‍ നടപ്പിലാക്കും. തുമ്പൂര്‍ മുഴി മോഡല്‍ എയറോബിക് ബിന്‍ യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിനായി 60 ലക്ഷം രൂപാ വകയിരുത്തിയിട്ടുണ്ട്.

12 ലക്ഷം രൂപാ ചിലവഴിച്ച് നഗരസഭയുടെ വിവിധ പ്രദേശത്തെ വീടുകള്‍ക്കായി 1000 യൂണിറ്റ് ബക്കറ്റ് കംപോസ്റ്റ് നടപ്പാക്കും. 500 വീടുകളില്‍ വെര്‍മ ികംമ്പോസ്റ്റ് സ്ഥാപിക്കുന്നതിന് 15 ലക്ഷവും ബജറ്റില്‍ ഉള്‍ക്കൊള്ളാച്ചിട്ടുണ്ട്.  പഴയ സ്ലേട്ടര്‍ ഹൗസ് സ്ഥിതി ചെയ്യുന്നിടത്ത് നഗരസഭാ ഓഫീസ് മന്ദിരനിര്‍മ്മാണത്തിന്റെ നടപടികള്‍ക്കും ബജറ്റില്‍ നിര്‍ദ്ദേശമുണ്ട്. ഹൈജിനിക് മാര്‍ക്കറ്റ് കോപ്ലക്‌സ് പ്രവര്‍ത്തനമാരംഭിക്കുന്നതിനായി 10 ലക്ഷവും പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് കം ഷോപ്പിംഗ് കോപ്ലക്‌സ് നിര്‍മ്മിക്കുന്നതിന് 5 കോടി രൂപയും ബജറ്റില്‍ വകകൊള്ളിച്ചിട്ടുണ്ട്.

Post a Comment

0 Comments