Latest News
Loading...

അമിനിറ്റി സെന്റര്‍ ജനങ്ങള്‍ക്ക് തുറന്ന് കൊടുക്കണം: സജി മഞ്ഞക്കടമ്പില്‍

പാലാ  ടൗണിന്റെ ഹൃദയ ഭാഗത്ത് നാലു കോടി 80 ലക്ഷം രൂപ മുടക്കി  നിര്‍മാണം പൂര്‍ത്തീകരിച്ചിരിക്കുന്ന ടൂറിസം അമിനിറ്റി സെന്റര്‍ നിലവില്‍ സാമൂഹ്യ വിരുദ്ധരടെ താവളമായി മാറിയിരിക്കുകയാണെന്നും, ഇത് പാലായ്ക്ക് അപമാനകരമായി മാറാതിരിക്കുവാന്‍ പൊതു ജനങ്ങള്‍ക്ക് തുറന്ന് കൊടുക്കാന്‍ സംസ്ഥാന സര്‍ക്കാരും, ടൂറിസം ഡിപ്പാര്‍ട്ടുമെന്റും തയാറാകണമെന്നും കേരളാ കോണ്‍ഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍ ആവശ്യപ്പെട്ടു. 


കേരളാ യൂത്ത് ഫ്രണ്ട് പാലാ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച അമിനിറ്റി സെന്റര്‍ കവാടത്തിങ്കല്‍ നടത്തിയ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂത്ത് ഫ്രണ്ട് നിയോജക മണ്ഡലം പ്രസിഡന്റ് ഷിനു പാലത്തുങ്കല്‍ അദ്ധ്യക്ഷത വഹിച്ചു. കേരളാ കോണ്‍ഗ്രസ് പാലാ നിയോജകമണ്ഡലം പ്രസിഡന്റ് ജോര്‍ജ് പുളിങ്കാട് മുഖ്യ പ്രസംഗം നടത്തി. യൂത്ത് ഫ്രണ്ട് പ്രവര്‍ത്തകര്‍ അമിനിറ്റി സെന്ററില്‍ ബാനറും , കൊടിയും കെട്ടി.


പാര്‍ട്ടി നേതാക്കളായ അഡ്വ. ജോബി കുറ്റിക്കാട്, ജോസ് വേരനാനി, ജോഷി വട്ടക്കുന്നേല്‍, KC കുഞ്ഞുമോന്‍, റിജോ ഒരപ്പുഴക്കല്‍ , ബോബി മൂന്നുമാക്കല്‍, യൂത്ത് ഫ്രണ്ട് നേതാക്കളായ ഡിജു സെബാസ്റ്റ്യന്‍, ലിറ്റോ പാറേക്കാട്ടില്‍, നോയല്‍ ലൂക്ക്, മെല്‍ബിന്‍ പറമുണ്ട, സിബി നെല്ലന്‍കുഴിയില്‍, ടോം ജോസഫ്, തോമസുകുട്ടി ആണ്ടൂക്കുന്നേല്‍, സന്തോഷ് വള്ളോംകുഴി , സജി ഓലിക്കര ,ജോസ് വരിക്കമാക്കല്‍, ജോബി കുമ്പളം, റോഷന്‍ ജോസ്, അരുണ്‍ ചക്കാംപുഴ,സന്തോഷ് ചിറ്റാനപ്പാറ , ഫ്രാന്‍സിസ് മഠത്തിപ്പറമ്പില്‍, ജോസു ഷാജി, മെല്‍വിന്‍ സജി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments