Latest News
Loading...

വാവാസുരേഷിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി

കോട്ടയം: മൂർഖൻ പാമ്പിന്റെ കടിയേറ്റ്
ചികിത്സയിൽ കഴിയുന്ന വാവ
സുരേഷിന്റെ ആരോഗ്യ നിലയിൽ നേരിയ
പുരോഗതി. ഹൃദയമിടിപ്പും
രക്തസമ്മർദ്ദവും സാധാരണ
നിലയിലേക്കെത്തി. തലച്ചോറിന്റെ
പ്രവർത്തനത്തിലും നേരിയ
പുരോഗതിയുണ്ട്. 


കോട്ടയം മെഡിക്കൽ
കോളേജിലെ തീവ്ര പരിചരണ
വിഭാഗത്തിൽ ചികിത്സയിലാണ് സുരേഷ്.
തിങ്കളാഴ്ച വൈകിട്ട്
ആശുപത്രിയിലെത്തിക്കുമ്പോൾ വാവ
സുരേഷ് ഗുരുതരാവസ്ഥയിലായിരുന്നു.
ഹൃദയത്തിന്റെ പ്രവർത്തനം ഇരുപത്
ശതമാനം മാത്രമാണ് ഉണ്ടായിരുന്നത്.
തുടർന്ന് തീവ്ര പരിചരണ വിഭാഗത്തിലെ
ചികിത്സയ്ക്ക് ശേഷം നില
മെച്ചപ്പെടുകയായിരുന്നു.

അബോധാവസ്ഥയിലായ വാവ സുരേഷ്
മരുന്നുകളോട് കാര്യമായി
പ്രതികരിച്ചിരുന്നില്ല. എന്നാൽ ചൊവ്വാഴ്ച
പുലർച്ചെ 2.15 ഓടെ സ്വയം
ശ്വസിച്ചുതുടങ്ങി. മരുന്നുകൾ
ശരീരത്തിൽ പ്രവർത്തിച്ചതിന്റെ
ലക്ഷണമാണിതെന്ന് ആശുപത്രി
അധികൃതർ പറഞ്ഞു. പാമ്പിൻ വിഷംശരീരത്തിൽ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് മനസ്സിലാക്കാൻ 48 മണിക്കൂർ വേണം അതുവരെ വെന്റിലേറ്റർ സഹായത്തിൽ തുടരും

Post a Comment

0 Comments