Latest News
Loading...

നെടുമലക്കുന്ന് നിവാസികളുടെ റോഡ് യാഥാർത്ഥ്യമാകുന്നു

മേവിട: മേവിട - നെടുമലക്കുന്ന് നിവാസികളുടെ ചിരകാലാഭിലാഷം സാക്ഷാൽക്കരിക്കുന്നു. പാതി വഴി എത്തി നിന്നിരുന്ന  മേവിട - നെടുമലക്കുന്ന് റോഡ് കുന്നപ്പള്ളിക്കുളം പന്തത്തല പൊതുമരാമത്ത് റോഡിലെത്തിച്ചു പൂർത്തികരിക്കണമെന്നത് കൊഴുവനാൽ പഞ്ചായത്തിലെ  നാലാം വാർഡിലെ നെടുമലക്കുന്ന് നിവാസികളുടെ ദീർഘകാലത്തെ ആവശ്യമായിരുന്നു.  തോമസ് പുറ്റനാനിയ്ക്കൽ, സണ്ണി നായിപ്പുരയിടവും സൗജന്യമായി സ്ഥലം വിട്ടു നൽകിയതോടെ റോഡ് പൂർത്തീകരണ നടപടികൾ യാഥാർത്ഥ്യമാകുകയായിരുന്നു.


ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ്മോൻ മുണ്ടയ്ക്കൽ, ഗ്രാമ പഞ്ചായത്ത് മെമ്പർ ആനീസ് കുര്യൻ, ഷാജി ഗണപതിപ്ലാക്കൽ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ശ്രമങ്ങളാണ് റോഡ് പൂർത്തീകരണം ലക്ഷ്യത്തിലെത്തിച്ചത്. തുടർന്ന് എം എൽ എ ഫണ്ടിൽ നിന്നും മാണി സി കാപ്പൻ എം എൽ എ റോഡ് നവീകരണത്തിനായി പത്തുലക്ഷം രൂപ അനുവദിച്ചതോടെ രണ്ടു പതിറ്റാണ്ടുകാലത്തെ ആവശ്യമാണ് പൂവണിയുകയാണ്.

റോഡിൻ്റെ നിർമ്മാണോൽഘാടനം മാണി സി കാപ്പൻ എം എൽ എ നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ്മോൻ മുണ്ടയ്ക്കൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോസി പൊയ്കയിൽ, പഞ്ചായത്ത് മെമ്പർ ആനീസ് കുര്യൻ, ഷാജി ഗണപതിപ്ലാക്കൽ, ജോയിസ് കൊറ്റനാൽ, ജോസ് വലിയവീട്ടിൽ, ശ്രീകുമാർ തെക്കേടത്ത്, ബോസ് പുളിയ്ക്കൽ, തോമസ് പുറ്റനാനിയ്ക്കൽ, ജോബിഷ് ജോഷി ആണ്ടൂക്കുന്നേൽ, സജി പുറക്കുന്നേൽ എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments