Latest News
Loading...

കെ.റെയിൽ പദ്ധതി. വേണ്ടത് സുതാര്യവും വസ്തുനിഷ്ഠവും ശാസ്ത്രീയവുമായ പഠനമെന്ന് സി.ആർ .നീലകണ്ഠൻ

കെ.റെയിൽ പദ്ധതിയില്‍ ആദ്യം വേണ്ടത് സുതാര്യവും വസ്തുനിഷ്ഠവും ശാസ്ത്രീയവുമായ പഠനമെന്ന്  സി.ആർ .നീലകണ്ഠൻ. കെ.റെയിലെന്നല്ല  ,ഏതു വൻകിട പദ്ധതിയെപ്പറ്റിയും ചിന്തിക്കേണ്ടത് തുടർച്ചയായ പ്രളയങ്ങളുടെയും ദുരന്തങ്ങളുടെയും അനുഭവപശ്ചാത്തലത്തിലായിരിക്കണമെന്നും പ്രമുഖ പരിസ്ഥിതി  സാമൂഹിക പ്രവർത്തകനായ സി.ആർ നീലകണ്ഠൻ കൂട്ടിച്ചേര്‍ത്തു.  മീനച്ചിൽ നദീസംരക്ഷണസമിതി സംഘടിപ്പിച്ച കെ.റെയിൽ ചർച്ചയിൽ വിഷയാവതരണം നടത്തുകയായിരുന്നു അദ്ദേഹം. 


ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്ന കെ.റെയിൽ പദ്ധതിരേഖ വസ്തുതാപരമോ വിശ്വാസ്യമോ അല്ല. സാമ്പത്തികമായി നിലനില്ക്കുന്ന പദ്ധതിയല്ല അത്. കേരളത്തിൻറെ പാരിസ്ഥിതികസ്ഥിതിയെ പദ്ധതിരേഖ പരിഗണിച്ചിട്ടില്ല. വലിയ വികസനവാദങ്ങളുമായി വന്ന വല്ലാർപാടം, വിഴിഞ്ഞം പദ്ധതികൾ പ്രതിസന്ധികളിലാണ്. ചെലവുകുറഞ്ഞതും ഇന്ത്യൻ സാഹചര്യങ്ങളോടിണങ്ങുന്നതുമായ ബദലുകൾ നമുക്കുമുന്നിലുണ്ട്.

 കുറിയിറക്കപ്പെടുന്നവരുടെ നഷ്ടപരിഹാരത്തെപ്പറ്റി പറയുകയും പുനരധിവാസത്തെപ്പറ്റി മൗനം പാലിക്കുകയും ആണ് ചെയ്തിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. മൂലംപള്ളിയുടെ ദുരന്തം മുന്നിലുള്ളപ്പോഴാണ് അതിന്റെ ആയിരമിരട്ടി പ്രത്യാഘാതങ്ങളുണ്ടാക്കുന്ന കെ.റെയിലിനെ നിസ്സാരമായി സമീപിക്കുന്നത്.

കേരള നദീസംരക്ഷണസമിതി പ്രസിഡന്റ് ഡോ.എസ്.രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. റോയി തോമസ്, കെ.ഇ. ക്ലമന്റ്, ഫ്രാൻസിസ് കൂറ്റനാൽ എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments