Latest News
Loading...

ഈരാറ്റുപേട്ട വാഗമൺ റോഡ് നിർമാണോദ്ഘാടനം

ഈരാറ്റുപേട്ട : കേരളത്തിലെ പ്രധാനപെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായ വാഗമണിലേക്ക് കോട്ടയം ജില്ലയിൽ നിന്നും പ്രവേശിക്കുന്ന റോഡായ ഈരാറ്റുപേട്ട വാഗമൺ റോഡിന്റെ പുനർ നിർമാണം 25.02.2022(വെള്ളി ) രാവിലെ 11ന്  ബഹു. പൊതുമരാമത്ത്,ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് ഉദ്‌ഘാടനം ചെയ്യും.

കഴിഞ്ഞ ഇടതുപക്ഷ സർക്കാർ റോഡ് അന്താരാഷ്ട്ര നിലവാരത്തിൽ നിർമ്മിക്കുവാനായി കിഫ്‌ബി മുഖേന 66 കോടി രൂപ അനുവദിച്ചിരുന്നു. എന്നാൽ നിർമാണ നടപടികൾ അനന്തമായി
വൈകുകയായിരുന്നു. 

ദിവസേന ആയിരകണക്കിന് വിനോദസഞ്ചരികൾ എത്തുന്ന റോഡിന്റെ  ദുരവസ്ഥയിൽ മാറ്റം വരുത്തും എന്നത് കഴിഞ്ഞ നിയമ സഭ തിരഞ്ഞെടുപ്പിൽ പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ ഇടതുപക്ഷ ജനാധിപത്യ മുനണിയുടെ പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു. രണ്ടാം ഇടത് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം റോഡിന്റെ അവസ്ഥ  അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിയമസഭയിൽ ഉന്നയിക്കുകയും, നിയോജക മണ്ഡലത്തിലെ ഇടത് നേതാക്കൾ മുഖ്യമന്ത്രിയെയും, മന്ത്രിമാരെയും നേരിട്ട് കണ്ട്  പുനർ നിർമാണത്തിന് അടിയന്തരമായി  തുക അനുവദിക്കണം എന്നാവിശ്യപ്പെട്ട് നിവേദനവും നൽകിയിരുന്നു.
നിലവിൽ റോഡ് നിർമാണത്തിനായി കിഫ്‌ബി മുഖേന തുക അനുവദിച്ചിരിക്കുന്നതിനാൽ വീണ്ടും നിർമാണത്തിനായി തുക അനുവദിക്കുക എന്ന സാങ്കേതിക പ്രശനങ്ങൾ മറികടന്നാണ്  റോഡ് ബി.എം. ബീ.സി നിലവാരത്തിൽ ഉയർത്താൻ  മുൻപ് അനുവദിച്ച തുകക്ക് പുറമെ 19.9 കോടി സർക്കാർ അനുവദിച്ചത്.


ഈരാറ്റുപേട്ട നടക്കൽ ഹുദാ ജങ്ക്ഷനിൽ നടക്കുന്ന ഉദ്‌ഘാടനം യോഗത്തിന് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അദ്യക്ഷനാകും.ആന്റോ ആന്റണി എംപി, ഈരാറ്റുപേട്ട നഗര സഭ ചെയ്യർപേഴ്സൺ സുഹറ അബ്‌ദുൾ ഖാദർ, സ്വാഗത സംഘം കൺവീനർ ജോയി ജോർജ്, സിപിഐ എം പൂഞ്ഞാർ ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ ബ്ലോക്ക് പ്രസിഡന്റ്‌ അഡ്വ.മുഹമ്മദ് ഇല്യാസ്, സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ.വികെ സന്തോഷ്‌കുമാർ, കേരള കോൺഗ്രസ്‌ എം സംസ്ഥാന സ്റ്റീയറിഗ് കമ്മിറ്റി അംഗം എംകെ തോമസുകുട്ടി മുതുപുന്നക്കൽ, ഐഎൻഎൽ ജില്ലാ പ്രസിഡന്റ്‌ റഫീഖ് പട്ടരുപറമ്പിൽ, ജനാധിപത്യ കേരള കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ഉണ്ണി കുഞ്ഞ് ജോർജ്, കേരള കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ മജു പുളിക്കൻ, ജനധാതാൾ മണ്ഡലം പ്രസിഡന്റ്‌ അക്ബർ നൗഷാദ്, വ്യാപാരി വ്യവസായി ഏകോപന സമതി ഈരാറ്റുപേട്ട യൂണിറ്റ് അംഗം മുഹമ്മദ് റൗഫ് എന്നിവർ പങ്കെടുക്കും. യോഗത്തിന് പൊതുമരാമത്ത് ചീഫ് എഞ്ചിനിയർ അജിത് രാമചന്ദ്രൻ സ്വാഗതവും, എക്സിക്യൂട്ടീവ് എഞ്ചിനിയർ ശ്രീലേഖ പി നന്ദിയും, ദക്ഷിണ മേഖല സൂപ്രണ്ടിഗ് എഞ്ചിനിയർ സുധ എസ് സാങ്കേതിക റിപ്പോർട്ടും അവതരിപ്പിക്കുമെന്നും സംഘടക സമിതി വാർത്ത സമ്മേളനത്തിൽ അറിയിച്ചു. കൺവീനർ ജോയി ജോർജ്, ചെയ്യർപേഴ്സൺ സുഹറ അബ്‌ദുൾ ഖാദർ, സെക്രട്ടറി എംജി ശേഖരൻ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

Post a Comment

0 Comments