Latest News
Loading...

ഡിവൈഎഫ്‌ഐ മേഖല സമ്മേളനങ്ങള്‍ നടന്നു

ഡിവൈഎഫ്ഐ മേലുകാവ്   മേഖല സമ്മേളനം നടന്നു. പഞ്ചായത്ത്‌ ഹാളിൽ നടന്ന സമ്മേളനം ബ്ലോക്ക് പ്രസിഡന്റ്‌ മിഥുൻ ബാബു ഉദ്‌ഘാടനം ചെയ്ത്. സാം അലക്സ് അധ്യക്ഷനായി. സിപിഐ എം ലോക്കൽ സെക്രട്ടറി അനൂപ് കെ കുമാർ ലോക്കൽ കമ്മിറ്റി അംഗം അനുരാഗ് കെആർ, ബ്ലോക്ക് സെക്രട്ടറി പിബി ഫൈസൽ സിഐടിയൂ ലോക്കൽ സെക്രട്ടറി കെപി റെജി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ : പ്രസിഡന്റ്‌ ആകാശ് രാജ് ,സെക്രട്ടറി : ജോമി ജോസഫ്.

കടനാട് സമ്മേളനം സിപിഐ എം പൂഞ്ഞാർ ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ് ഉദ്ഘടനം ചെയ്തു. ജോമിറ്റ് ജോൺ അധ്യക്ഷനായി. സിപിഐ എം ലോക്കൽ സെക്രട്ടറി കെഒ രഘുനാഥ്‌, മാനത്തൂർ ബ്രാഞ്ച് സെക്രട്ടറി ഷാജൻ കടുംമാക്കൽ,ബ്ലോക്ക് ജോയിന്റ് സെക്രട്ടറി കെ ആർ അമീർഖാൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ : പ്രസിഡന്റ്‌ ശരത് ശിവൻ ,സെക്രട്ടറി : ജിത്തു കുര്യാക്കോസ് .



തിടനാട്  മേഖല സമ്മേളനം ബ്ലോക്ക് സെക്രട്ടറി പിബി ഫൈസൽ ഉദ്‌ഘാടനം  ചെയ്തു. സനിത് സനൽ അധ്യക്ഷനായി. സിപിഐ എം ലോക്കൽ സെക്രട്ടറി റെജി ജേക്കബ്, കമ്മിറ്റി അംഗങ്ങളായ ജോപ്പച്ചൻ അമ്പാറ നിരപ്പെൽ, ടി സുബാഷ്, ബ്ലോക്ക് ജോയിന്റ് സെക്രട്ടറിമാരായ കെ ആർ അമീർഖാൻ, പ്രഭാത് രാജു, ജെറി വർഗീസ്,,ഗ്രാമാ പഞ്ചായത്ത്‌ അംഗം പ്രിയ ഷിബു എന്നിവർ സംസാരിച്ചു.ഭാരവാഹികൾ : പ്രസിഡന്റ്‌ സനിത് സനൽ, സെക്രട്ടറി : ആൽബിൻ മാത്യു.

Post a Comment

0 Comments