Latest News
Loading...

പാലാ-ബംഗളുരു സർവ്വീസ് ഫെബ്രു: 10 മുതൽ


പാലാ: കെ.എസ്.ആർ.ടി.സി പാലാ ഡിപ്പോയിൽ നിന്നും ബംഗളുരു - മൈസൂരു സർവ്വീസ് പുനരാരംഭിക്കുന്നു. കോവിഡ് നി യന്ത്രണങ്ങളിൽ ഇളവ് വന്നതിനെ തുടർന്നാണ് സർവ്വീസ് പുനരാരംഭിക്കുന്നത്.ഫെബ്രു 10 മുതലാണ് ബംഗളുരു സൂപ്പർ ഡീലക്സ് എയർ ബസ് വൈകിട്ട് 09:00 ന് പാലായിൽ നിന്നും തിരികെ വൈകിട്ട് 06:00 ന് ബെംഗളൂരു നിന്നും ആരംഭിക്കും.



പാലാ 
തൊടുപുഴ
മൂവാറ്റുപുഴ
പെരുമ്പാവൂർ
അങ്കമാലി
ചാലക്കുടി
തൃശൂർ 
പെരിന്തൽമണ്ണ
നിലമ്പൂർ
ഗുണ്ടൽപേട്ട്
മൈസൂരു
മാണ്ഡ്യ വഴി
ബെംഗളൂരു വിലെത്തും.

ഓൺലൈനായി മുൻകൂട്ടി സീറ്റ് റിസർവ് ചെയ്യുവാനായി "EnteKSRTC" ആപ്പ് അല്ലെങ്കിൽ https://online.keralartc.com/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.. യാത്രക്കാരുടെ നിരന്തര ആവശ്യത്തെ തുടർന്നാണ് സർവ്വീസ് പുനരാരംഭിക്കുന്നത്.

Post a Comment

0 Comments