Latest News
Loading...

വീട്ടിലെത്തി കുടുബാംഗങ്ങളെ ആശ്വസിപിച്ച് സുരേഷ് ഗോപി എം പി

ഷാർജയിൽ കോവിഡ് +ve ആയി മരിച്ച ഗർഭിണിയായിരുന്ന പാലാ പുതുമനയിൽ എലിസബത്ത് ജോസിൻ്റെ മൃതദേഹം നാട്ടിലെത്തിച്ച് , പാലാ കത്തീഡ്രൽ സെമിത്തേരിയിലെ കുടുംബ കല്ലറയിൽ സംസ്കരിച്ചു. കോവിഡ് മൂലം എംബാം ചെയ്യുന്നതിന് തടസ്സം ഉണ്ടായപ്പോൾ സുരേഷ് ഗോപി MP യുടെ ശക്തമായ ഇടപെടലിനെ തുടർന്ന് കേന്ദ്ര മന്ത്രാലയം വഴി നടത്തിയ നീക്കത്തെ തുടർന്നാണ് എംബാം ഒഴിവാക്കി മൃതദേഹം നെടുമ്പാശ്ശേരിയിൽ എത്തിച്ചത്. 



സുരേഷ് ഗോപി MP യുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് ഷാര്‍ജയില്‍ കോവിഡ് +ve ആയി മരിച്ച ഗര്‍ഭിണിയായിരുന്ന പാലാ പുതുമനയില്‍ എലിസബത്ത് ജോസിന്റെ മൃതദേഹം വളരെവേഗം നാട്ടിലെത്തിച്ചത്. കോവിഡ് മൂലം എംബാം ചെയ്യുന്നതിന് തടസ്സം ഉണ്ടായപ്പോള്‍ സുരേഷ് ഗോപി കേന്ദ്ര മന്ത്രാലയം വഴി നടത്തിയ നീക്കത്തെ തുടര്‍ന്നാണ് എംബാം ഒഴിവാക്കി മൃതദേഹം നെടുമ്പാശ്ശേരിയില്‍ എത്തിച്ചത്. 

കോവിഡിന്റെ രണ്ടാം വരവിന്റെ കാലഘട്ടത്തില്‍ ഇന്ത്യയില്‍ ആദ്യമായാണ് കോവിഡ് +ve ആയ മൃതദേഹം രാജ്യത്ത് എത്തിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാന്‍ഡവികയുടെ പ്രത്യേക ഉത്തരവിന്‍ പ്രകാരമാണ് ഇത് സാധ്യമായത്.


സുരേഷ് ഗോപി MP തന്റെ കുടുംബസുഹൃത്തായ ബിജു പുളിക്കകണ്ടത്തിനൊപ്പമാണ് വെള്ളിയാഴ്ച്ച സന്ധ്യയോടെ പുതുമന വീട്ടിലെത്തി കുടുബാംഗങ്ങളെ ആശ്വസിപ്പിച്ചത്. MP എന്ന നിലയിലുള്ള തന്റെ കര്‍ത്തവ്യം മാത്രമാണ് താന്‍ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. ഇതേപോലെ നാട്ടിലെത്തിക്കാന്‍ കാത്തിരിക്കുന്ന 100 ലധികം മൃതദേഹങ്ങള്‍ കൂടി രാജ്യത്തെത്തിക്കാന്‍ വഴിയൊരുങ്ങുമെന്നും അതിനു നിമിത്തമാകാന്‍ കഴിഞ്ഞത് ഈശ്വരനിയോഗമായി കാണുന്നുവെന്നും സുരേഷ് ഗോപി എംപി പറഞ്ഞു. വീട്ടുകാരുമായി സംസാരിച്ച് ആശ്വസിപ്പിച്ചശേഷമാണ് അദ്ദേഹം മടങ്ങിയത്.

Post a Comment

0 Comments