Latest News
Loading...

പാണ്ടിയന്‍മാവില്‍ വീണ്ടും അപകടം

ഈരാറ്റുപേട്ട തൊടുപുഴ റോഡില്‍ പാണ്ടിയന്‍മാവ് വളവില്‍ ശബരിമല യാത്രികന്‍ അപകടത്തില്‍പെട്ടു.  പെരുമ്പാവൂര്‍ സ്വദേശിയായ ജയേഷാണ് അപകടത്തില്‍ പെട്ടത്. ശബരിമലയ്ക്കു പോകുന്ന വഴിയായിരുന്നു അപകടം. 



വളവ് തിരിയുന്നതിനടെ ജയേഷ് റോഡിനു താഴേയ്ക്ക് തെറിച്ചു വീണ് പരിക്കേറ്റു. ഫയര്‍ഫോഴ്‌സ് എത്തി രക്ഷപെടുത്തി ഇയാളെ തൊടുപുഴ സെന്റ് മേരീസ്  ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


അപകടങ്ങള്‍ തുടര്‍ക്കഥയായ ഇവിടെ വഴി മറയ്ക്കുന്ന കെട്ടിടം, മരങ്ങള്‍ ഇവ മാറ്റി സുരക്ഷ  ഉറപ്പാക്കണമെന്നും അധികൃതര്‍ അടിയന്തിരമായി ഇടപെടണമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.ജെ ബെഞ്ചമിനും  നാട്ടുകാരും  ആവശ്യപ്പെട്ടു.

Post a Comment

0 Comments