Latest News
Loading...

കേരളാ കോൺഗ്രസ് ആദ്യകാല പ്രതാപം വീണ്ടെടുക്കും: പി.ജെ. ജോസഫ്

 1964 ൽ തിരുനക്കര മൈതാനത്ത് ഭാരതകേസരി മന്നത്ത് പത്മനാഭൻ തിരികൊളുത്തി കേരളാ കോൺഗ്രസ് എന്ന് നാമകരണം ചെയ്ത പാർട്ടിയുടെ പഴയകാല പ്രതാപം മെമ്പർഷിപ്പ് ക്യാമ്പയിൻ പൂർത്തികരിക്കപ്പെടുന്നതോടെ വീണ്ടടുക്കുമെന്ന് കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫ് അഭിപ്രായപ്പെട്ടു. കേരളാ കോൺഗ്രസ് മെമ്പർഷിപ്പ് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പാലായിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.


ചെറുകിട കർഷകരെയും, വ്യാപരികളെയും, തൊഴിലാളികളെയും മറന്നു കൊണ്ട് ദുർഭരണം നടത്തുന്ന LDF നയങ്ങൾക്ക് പിൻതുണ കൊടുത്ത് ഭരണത്തിന്റെ ഭാഗമായിരിക്കുന്ന കർഷപാർട്ടി എന്ന് അവകാശപ്പെടുന്നവർക്ക് കാലം മാപ്പ് നൽകില്ല എന്നും പി.ജെ.ജോസഫ് പറഞ്ഞു.  കേരളാ കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ  അദ്ധ്യക്ഷത വഹിച്ചു.

പാർട്ടി വർക്കിങ് ചെയർമാൻ പി.സി.തോമസ്, എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ്, സെക്രട്ടറി ജനറൽ ജോയി എബ്രാഹം, ഡെപ്യൂട്ടി ചെയർമാൻ ഫ്രാൻസിസ് ജോർജ്, Prof.ഗ്രേസമ്മ മാത്യു , ജോർജ് പുളിങ്കാട്,വി ജെ ലാലി, ജെയ്സൺ ജോസഫ്, മാഞ്ഞൂർ മോഹൻകുമാർ , അജിത്ത് മുതിരമല, സന്തോഷ് കാവുകാട്ട്, ജോസ്മോൻ മുണ്ടക്കൽ, മറിയാമ്മ ജോസഫ്, ജയിംസ്  മാത്യു തെക്കേൽ, പ്രസാദ് ഉരുളികുന്നം, മൈക്കിൾ പുല്ലുമാക്കൽ, പി.സി. മാത്യു,
.
 എബ്രാഹം തോമസ്, ഷിബു പൂവേലിൽ, ജോജോ പാറക്കൽ,തങ്കച്ചൻ മണ്ണുശ്ശേരി, ബാബു മുകാല, ജോൺ ജോസഫ്, ജോയി സി. കപ്പൻ, എ സി ബേബിച്ചൻ, കുര്യൻ പി.കുര്യൻ, മൈക്കിൾ കാവുകാട്ട്,റ്റോമി നരിക്കുഴി, മോഹൻദാസ് ആമ്പലാറ്റ്, മാർട്ടിൻ കോലടി, റസിം മുതുകാട്ടിൽ, ജോസ് പ്ലാശനാൽ, ജോഷി വട്ടക്കുന്നേൽ, ജയിംസ് ചാനാക്കുഴിയിൽ, സെബാസ്റ്റ്യൻ കാശാംകാട്ടേൽ, പ്രഭാകരൻ പടിയപ്പള്ളിൽ, ഷീലാ ബാബു, ഷൈലജാ രവീന്ദ്രൻ, നിതിൻ സി വടക്കൻ, ഷിജു പാറയിടുക്കിൽ, നോയൽ ലൂക്ക്, ലിറ്റോ പാറേക്കാട്ടിൽ, പി.കെ.ബിജു, സന്തോഷ് വി.കെ, ഷിനു പാലത്തുങ്കൽ, ടോമി താണോലിൽ, മെൽബിൻ പറമുണ്ട, റിജോ ഒരപ്പുഴക്കൽ, പോൾസ് ജോബി, മുരുകൻ റ്റി.പി., ബിനോയി ചെമ്പകശേരിൽ തുടങ്ങിയവർ പ്രസംഗിച്ചു.

Post a Comment

0 Comments