Latest News
Loading...

ഇടറാതിരിക്കാൻ ചേർത്തണയ്ക്കു ബോധവൽക്കരണ പരിപാടി നാളെ

സാന്ത്വന ചികിത്സ വൈദ്യശാസ്ത്രപരമായി ഒരു ചികിത്സയല്ല. അതൊരു ജീവനകലയാണ്
ദീർഘകാല രോഗങ്ങളാൽ ശയ്യാവലംബരായവർക്ക്
ഇനി പ്രതീക്ഷക്ക് വകയില്ല എന്ന കാരണത്താൽ ആശുപത്രികളും ഡോക്ടർമാരും കയ്യൊഴിഞ്ഞവർ, പരിചരണത്തിന് ആളില്ലാത്തവർ തുടങ്ങി അനേകം പേർ നമ്മുടെ സമൂഹത്തിലുണ്ട്. അവർക്ക് ഒരു കൈത്താങ്ങായി വേദനകളിൽ പങ്ക് ചേർന്ന് അവരുടെ ബാക്കിയുള്ള ജീവിതം സന്തോഷവും സമാധാനവും നിറച്ച് അവർക്കൊരു അന്തസ്സായ അന്ത്യ ഘട്ടം കൈവരിക്കലാണ് സാന്ത്വന പരിചരണം.

കഴിഞ്ഞ 10 വർഷമായി ഈരാറ്റുപേട്ടയിലും പരിസര പഞ്ചായത്തുകളിലും സാന്ത്വന പരിചരണ രംഗത്ത് സതുത്യർഹമായ സേവനങ്ങൾ അർപ്പിച്ചു കൊണ്ടിരിക്കുന്ന സ്ഥാപനമാണ് കരുണ പാലിയേറ്റീവ് കെയർ സെസൈറ്റി കോവിഡ് മൂലം പരിചരണം തടസപെട്ട സാഹചര്യത്തിൽ കോറന്റെ നിൽ ആയവർക്ക് വേണ്ടി സാന്ത്വന പരിചരണ മേഖലയിൽ ആശ്വാസ് പദ്ധതിയുമായി കരുണ രംഗത്തുണ്ടായിരുന്നു. പാലിയേറ്റീവ് ദിനത്തിൽ പാലിയേറ്റീവ് ബോധവൽക്കരണ പരിപാടികളുമായി മുന്നിട്ടിറങ്ങുകയാണ്. 


നാളെ രാവിലെ 8 മണി മുതൽ ആരംഭിക്കുന്ന ബോധവൽക്കരണ പരിപാടി മുനിസിപൽ ചെയർപേഴ്സൺ സുഹ്റ അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്യും ഫ്ലാഗ് ഓഫ് കർമം ജനമൈത്രി പോലീസ് ബിറ്റ് ഓഫീസർ ശ്രീ.ബിനോയി നിർവഹിക്കും ആശംസകൾ അർപ്പിച്ചുകൊണ്ട് ഡോ സഹ്ല ഫിർദൗസ് ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഈരാറ്റുപേട്ട, എ. സ് കെ നൗഫൽ, വ്യപാര വ്യവസായി വൈസ് പ്രസിഡണ്ട് റഊഫ് കരുണ ചെയർമാൻ എൻ.എ എം ഹാറൂൻ തുടങ്ങിയവർ സംബന്ധിക്കും.

Post a Comment

0 Comments