Latest News
Loading...

ഹരിത കർമ്മസേനാംഗങ്ങൾക്ക് തൊഴിൽ / സുരക്ഷാ ഉപാധികൾ വിതരണം ചെയ്തു

ഉഴവൂർ ഗ്രാമപഞ്ചായത്ത് പഞ്ചായത്തിലെ ഹരിത കർമ്മസേനാംഗങ്ങൾക്ക് തൊഴിൽ / സുരക്ഷാ ഉപാധികൾ വിതരണം ചെയ്തു. നടപ്പ് സാമ്പത്തീക വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി 50000 രൂപ ചിലവഴിച്ചാണ് ഉപാധികൾ വിതരണം ചെയ്തത്. 

വൈസ് പ്രസിഡന്റ്‌ റിനി വിൽ‌സൺ ന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ വിതരണോദ്‌ഘാടനം നിർവഹിച്ചു.

സെക്രട്ടറി സുനിൽ എസ്,ഹരിതകർമ്മ സേന പ്രസിഡന്റ്‌ രാഖി അനിൽ, അസിസ്റ്റന്റ് സെക്രട്ടറി അനിൽകുമാർ, ഗ്രാമസേവകരായ ലിഷ പി ജോസ്, കപിൽ എന്നിവർ നേതൃത്വം നൽകി.യൂണിഫോം, റെയിൻ കോട്ട്, സാനിറ്റൈസർ, തൊപ്പി, ID Card , മാസ്ക് എന്നീ സാധന സാമഗ്രികളാണ് വിതരണം ചെയ്തത്.

Post a Comment

0 Comments