Latest News
Loading...

കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കും: ഡോ തോമസ് ഐസക്

പൂഞ്ഞാർ : വിദ്യാ സമ്പന്നരായ സ്ത്രീകൾക്ക് സർക്കാർ കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കും. കോവിഡിന്റെ സാഹചര്യം തൊഴിൽ മേഖലയിൽ വലിയ മാറ്റങ്ങൾ വരുത്തിയെന്നും അതുവഴി സ്ത്രീകൾക്ക് വീട്ടിലിരുന്നു തന്നെ ഇഷ്ട തൊഴിലെടുക്കുവാനുള്ള അവസരങ്ങൾ കൂടുതൽ ഉണ്ടാക്കിയെന്നും സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവും മുൻ ധനകാര്യ മന്ത്രിയുമായിരുന്ന ഡോ തോമസ് ഐസക് പറഞ്ഞു.  


സിപിഐ എം പൂഞ്ഞാർ ഏരിയ സമ്മേളനത്തോട് അനുബന്ധിച്ച് ജനാധിപത്യ മഹിള അസോസിയേഷൻ പൂഞ്ഞാർ ഏരിയ കമ്മിറ്റി  നവ കേരളവും സ്ത്രീ സമൂഹവും എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നവകേരള സൃഷ്ട്ടിക്ക് സ്ത്രീ സമൂഹത്തിന് കൂടുതൽ പങ്ക് വഹിക്കുവാൻ സാധിക്കുമെന്നും അതിനു സമൂഹത്തിൽ ലഭിക്കുന്നതിന് മുൻപേ സ്വാന്തം വീട്ടിൽ സ്ത്രീക്ക് തുല്യത ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.





.പൂഞ്ഞാർ പനച്ചികപ്പാറ ശ്രീലക്ഷി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സെമിനാറിന് മഹിളാ അസോസിയേഷൻ ഏരിയ സെക്രട്ടറി ഷീല സതീഷ്കുമാർ അധ്യക്ഷയായി. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം ജോയി ജോർജ്, ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, ഏരിയ കമ്മിറ്റി അംഗം രമേഷ് ബി വെട്ടിമറ്റം, പൂഞ്ഞാർ ലോക്കൽ സെക്രട്ടറി കെപി മധുകുമാർ, മഹിളാ അസോസിയേഷൻ ഏരിയ പ്രസിഡന്റ്‌ ആശാ റിജു, ദ്രോണാചാര്യ കെപി തോമസ് മാഷ് എന്നിവർ സംസാരിച്ചു. സെമിനാറിന് ജില്ലാ കമ്മിറ്റി അംഗം രമ മോഹൻ സ്വാഗതവും പൂഞ്ഞാർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഗീതാ നോബിൾ നന്ദിയും പറഞ്ഞു.

Post a Comment

0 Comments