Latest News
Loading...

പതിനാലാം പഞ്ചവത്സര പദ്ധതി രൂപീകരണം. മുന്നൊരുക്ക പ്രവർത്തനങ്ങൾ

 തീക്കോയി ഗ്രാമപഞ്ചായത്ത് പതിനാലാം പഞ്ചവത്സരപദ്ധതി(2022-2027) രൂപീകരണ നടപടിക്രമങ്ങൾ ആരംഭിച്ചു. പദ്ധതി രൂപീകരണ മാർഗ്ഗരേഖ പ്രകാരം ഗ്രാമ പഞ്ചായത്ത് തലത്തിൽ ആസൂത്രണ സമിതിയും വർക്കിംഗ്‌ ഗ്രൂപ്പുകളും പുനസംഘടിപ്പിച്ചു. സ്റ്റാറ്റസ് റിപ്പോർട്ടും, വികസന രേഖയും തയ്യാറാക്കുന്നതിനായി ആസൂത്രണ സമിതി അംഗങ്ങൾ, വർക്കിംഗ്‌ ഗ്രൂപ്പ് അംഗങ്ങൾ, ജനപ്രതിനിധികൾ, നിർവഹണ ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം ചേർന്നു. 


.അധികാര വികേന്ദ്രീകരണ പ്രസ്ഥാനം സംസ്ഥാനത്ത് ആരംഭിച്ചിട്ട് 25 വർഷം പിന്നിടുന്ന ഈ ഘട്ടത്തിൽ കഴിഞ്ഞ 25 വർഷത്തെ അനുഭവങ്ങൾ വിശദമായി വിലയിരുത്തി നേട്ടങ്ങളും ഇനി പ്രത്യേകം ഊന്നൽ നൽകേണ്ട മേഖലകളും സംബന്ധിച്ചും ചർച്ച നടത്തി. ഓരോ വികസന മേഖലയിലും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ, സാധ്യതകൾ, സ്വീകരിക്കാവുന്ന പരിഹാര നടപടികൾ തുടങ്ങിയ കാര്യങ്ങൾ വിശകലനം ചെയ്തു. പിന്നിട്ട വർഷങ്ങളിൽ ഓരോ നിർവഹണ ഉദ്യോഗസ്ഥരുടെയും കീഴിൽ നടത്തിയ പദ്ധതി പ്രവർത്തനങ്ങളുടെ വിവരശേഖരണം നടത്തി അവസ്ഥ രേഖ തയ്യാറാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. 

.
യോഗത്തിൽ പ്രസിഡന്റ് കെ സി ജെയിംസ്, ബ്ലോക്ക്‌ മെമ്പർ ഓമന ചന്ദ്രൻ, വൈസ് പ്രസിഡന്റ്‌ കവിത രാജു,സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ബിനോയ്‌ ജോസഫ്, മോഹനൻ കുട്ടപ്പൻ, ജയറാണി തോമസുകുട്ടി, മെമ്പർമാരായ സിറിൽ റോയി,സിബി രഘുനാഥൻ, മാളു ബി മുരുകൻ, രതീഷ് പി സ്, മാജി തോമസ്, ദീപ സജി, അമ്മിണി തോമസ്, നജീമ പരീക്കൊച്ചു,സെക്രട്ടറി കെ സാബുമോൻ, പ്ലാൻ ക്ലാർക്ക് അബ്ദുൽ റൗഫ്,വിവിധ നിർവഹണ ഉദ്യോഗസ്ഥർ, ആസൂത്രണ സമിതി അംഗങ്ങൾ,വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

Post a Comment

0 Comments