Latest News
Loading...

സ്ത്രീധനം സാമുഹ്യ തിന്മ : അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ

 അരുവിത്തുറ സെൻ്റ് ജോർജ് കോളജിലെ വുമൺ സെൽ, എൻ.സി.സി., എൻ.എസ്.എസ്. എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന സ്ത്രീധന വിരുദ്ധ റാലി ജനശ്രദ്ധ നേടി. നഗരം ചുറ്റി നടന്ന റാലി അരുവിത്തുറ പള്ളിമൈതാനിയിൽ എത്തിയപ്പോൾ കോളേജ് മാനേജർ വെരി. റവ. ഡോ. അഗസ്റ്റിൻ പാലയ്ക്കാപറമ്പിൽ, പൂഞ്ഞാർ എം.എൽ.എ. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി. ബിന്ദു സെബാസ്റ്റ്യൻ എന്നിവർ അഭിസംബോധന ചെയ്തു സംസാരിച്ചു. 

ഈ നൂറ്റാണ്ടിലെ കുടുംബബന്ധങ്ങളിലെ പ്രശ്നങ്ങൾക്ക് കാരണമാകുന്നത് സ്ത്രീധനമാണെന്നും ഇത് ഒഴിവാക്കിയാൽ ബന്ധങ്ങൾ കൂടുതൽ സുഭദ്രമാവുമെന്നും മാനേജർ യുവജനങ്ങളോട് പറഞ്ഞു. 
സ്ത്രീധനം നൽകുന്നതിനെതിരെ യുവതീയുവാക്കൾ ശക്തമായി പ്രതികരിക്കണമെന്നും ഇതിന് നിയമ പരിരക്ഷ ഉണ്ട് എന്നും പൂഞ്ഞാർ എം.എൽ.എ. പറഞ്ഞു.

 


.റാലിക്ക് കോളേജ് പ്രിൻസിപ്പൽ ഡോ. റെജി വർഗ്ഗീസ് മേക്കാടൻ, ബർസാറും കോഴ്സ് കോർഡിനേറ്ററുമായ റവ. ഫാ. ജോർജ് പുല്ലുകാലായിൽ, എൻ. സി.സി. ഓഫീസർ ലഫ്. ഡോ. ലൈജു വർഗ്ഗീസ്, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർമാരായ ഡോ. ബിനോയ് കുര്യൻ, ഡോ. നീനുമോൾ സെബാസ്റ്റ്യൻ, വുമൺ സെൽ കൺവീനർ ശ്രീമതി. തേജിമോൾ ജോർജ്, ശ്രി. ജോസിയ ജോൺ എന്നിവർ നേതൃത്വം നൽകി.

Post a Comment

0 Comments