Latest News
Loading...

അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയുടെ ബ്ലോക്ക് തല ഉദ്‌ഘാടനം

പൂഞ്ഞാർ : അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയുടെ ഈരാറ്റുപേട്ട ബ്ലോക്ക് തല ഉദ്ഘാടനം നടന്നു. വെള്ളി രാവിലെ 10 ന് പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്തിൽ നടന്ന യോഗം അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്‌ഘാടനം ചെയ്തു. അതിജീവനത്തിന് ആവശ്യമായ അടിസ്ഥാന ആവശ്യങ്ങൾ - ഭക്ഷണം, സുരക്ഷിതമായ താമസം, ആരോഗ്യം, അടിസ്ഥാന വരുമാനം നേടിയെടുക്കുവാൻ ആകാത്തവർ, വിവിധ സർക്കാർ ക്ഷേമപദ്ധതികളിൽ ഉൾപ്പെടാതെ പോയവർ എന്നിവരെ കണ്ടെത്തി, അവർക്ക് വേണ്ടി വരുമാനം ആർജ്ജിക്കുവാനുള്ള പദ്ധതികളും, ഇൻകം ട്രാൻസ്ഫർ പദ്ധതികളും മൈക്രോ പ്ലാനുകളിലൂടെ ആവിഷ്കരിച്ച് നടപ്പിലാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. 



.ഭക്ഷണ ലഭ്യത,ആരോഗ്യം, വരുമാനം, വാസസ്ഥലം എന്നിവയെ അടിസ്ഥാനമാക്കി തീവ്ര, അതിതീവ്ര ക്ലേശ ഘടകങ്ങൾ ബാധകമാകുന്ന ഒരു കുടുംബത്തെ അതിദരിദ്രരായി കണക്കാക്കപ്പെടുന്ന തരത്തിലാണ് സൂചകങ്ങൾ നിശ്ചയിച്ചിട്ടുള്ളത്. ഉദ്ഘാടന സമ്മേളനത്തിന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ അധ്യക്ഷയായി . പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ്ജ് മാത്യു, ബ്ലോക്ക് വൈസ് പ്രസിഡന്റ്‌ കുര്യൻ തോമസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അജിത് കുമാർ, അഡ്വ. അക്ഷയ് ഹരി, കെ.കെ. കുഞ്ഞുമോൻ , ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി ഷാജി, ബ്ലോക്ക് ഡവലപമെന്റ് ഓഫീസർ സക്കീർ ഹുസൈൻ എന്നിവർ സംസാരിച്ചു.

Post a Comment

0 Comments