Latest News
Loading...

പാലാ ജനമൈത്രി പോലീസിന്‍റെയും മരിയസദനത്തിന്‍റെ ക്രിസ്തുമസ് കരോള്‍

പാലാ : സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും സന്തേശമേകിയും നാടിന്‍റെ നന്മയും കരുതലും ഏറ്റുവാങ്ങി ഈ വര്‍ഷത്തെ ക്രിസ്തുമസ് കരോളിനു തുടക്കംകുറിച്ചു .പാലാ ജനമൈത്രി പോലീസിന്‍റെയും മരിയസദനത്തിന്‍റെയും സുംയുകതാഭിമുഖ്യത്തില്‍ നടത്തപ്പെട്ട ക്രിസ്തുമസ് കരോളിനു പാലാ രൂപത വലിയ മെത്രാന്‍ മാര്‍.ജോസഫ്‌ പള്ളിയ്കപറമ്പില്‍ ഉദ്ഹടനകര്‍മ്മം നിര്‍വഹിച്ചു. 


.തിരുപ്പിറവിയുടെ സന്ദേശം അറിയിക്കുവാന്‍ എല്ലാ വര്‍ഷവും നടത്തിവരാറുള്ള ക്രിസ്തുമസ് കരോള്‍, കോവിഡിന്റെ മഹാമാരിയില്‍ ലോകം അതിജീവനത്തിന് ശ്രമിക്കുന്നത്തിന്‍റെയും പുതിയസ്‌നേഹത്തില്‍ അധിഷ്ഠിതമായ സാഹോദര്യത്തിന്റെയും പ്രത്യാശയുടെ ഓര്‍മ്മ പുതുക്കലാണ് ഈ ക്രിസ്തുമസെന്ന് ആശിര്‍വാദം നല്‍കി പിതാവ് പറഞ്ഞു. ഈ വര്‍ഷത്തെ മഹാമാരി സാഹചര്യം കണക്കിലെടുത്ത് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തിയ കരോള്‍ പാലായിലെ വിവിധ പ്രദേശങ്ങളിലെ കെയര്‍ ഹോമുകളില്‍ എത്തി ക്രിസ്മസ് സമ്മാനങ്ങളും ആശസകളും നല്‍കി. 


ജാതിമത ഭേദമന്യേ എല്ലാവരും ഒരുമിച്ച് ആഘോഷിക്കുന്ന ക്രിസ്തുമസ്, സൗഹൃദങ്ങല്‍ ഊട്ടിയുറപ്പിക്കുന്നതിനുള്ള വേദിയായാണെന്നു കരോളിനു നേതൃത്വo വഹിച്ച സന്തോഷ്‌ മരിയാസദനം അഭിപ്രായപെട്ടു. പാലാ ജനമൈത്രി പോലീസ് C.R.O ശ്രീ.ഷാജിമോന്‍ ജോസഫ്‌, ശ്രീ.സുദേവ്, ശ്രീ.പ്രഭു, പാലാ നഗരസഭ ആരോഗ്യ സ്ടാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ശ്രീ.ബൈജു കൊല്ലംപറബില്‍, പാലാ രൂപത വികാരി ജനറല്‍ ഫാ.ജോസഫ്‌ മലെപറംബില്‍,  ശ്രീ.ഷിബുതെക്കേമറ്റം, ശ്രീ.ജോര്‍ജ്സന്മനസ്, ശ്രീമതി.ലിലാമ്മ, സന്തോഷ്‌ മരിയസദനം നിഖില്‍ സെബാസ്റ്റ്യന്‍' സജി വട്ടക്കനാൽ എന്നിവര്‍ പങ്കെടുത്തു.

Post a Comment

0 Comments