Latest News
Loading...

മൂന്നിലവ് പഞ്ചായത്തിൽ ലൈഫ് പദ്ധതി വിഹിതം തട്ടിയെടുത്തു

 

മൂന്നിലവ് പഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതിയുടെ തുക തട്ടിയെടുത്തതായി പരാതി. പദ്ധതി നടത്തിപ്പുകാരനായ ഗ്രാമ സേവകൻ മേലുകാവ് സ്വദേശി ജോൺസൺ കെ ജോർജിനെതിരെ ആണ് പരാതി. 


ഏകദേശം 63 ലക്ഷത്തോളം രൂപ ഗുണഭോക്താക്കളല്ലത്തവർക്ക് വിതരണം ചെയ്തു തുക തട്ടി എടുത്തു എന്ന് കാട്ടിയാണ് പഞ്ചായത്ത്‌ സെക്രട്ടറി മേലുകാവ് പോലീസിൽ പരാതി നൽകിയിരിക്കുന്നത്.ലൈഫ് പദ്ധതിയുടെ പേരിൽ പഞ്ചായത്തിനു പുറത്ത് ഉള്ളവരുടെ പേരിലാണ് തുക മാറ്റിയിരിക്കുന്നത്.

Post a Comment

0 Comments