Latest News
Loading...

നടപ്പ് സമരത്തിൽ പ്രതിഷേധമിരമ്പി

ഐ എൻ ടി യു സി പാലായിൽ സംഘടിപ്പിച്ച നടപ്പ് സമരത്തിൽ പ്രതിഷേധമിരമ്പി. പെട്രോൾ ഡീസൽ പാചകവാതക വില വർധനവിനെതിരെയായിരുന്നു സമരം. മഹാറാണി ജംഗ്ഷനിൽ നിന്ന് ഹെഡ്പോസ്റ്റോഫീസിലേക്കുള്ള നടപ്പ് സമരത്തിൽ നൂറ് കണക്കിന് പ്രവർത്തകർ പങ്കാളികളായി.

കേന്ദ്ര സംസ്ഥാന സർക്കാരുകൾ നടത്തുന്ന ഇന്ധന പാചക വാതക വില കൊള്ളക്കെതിരെയും പെട്രോളിയം ഉൽപന്നങ്ങളുടെ നികുതി കുറക്കാൻ തയ്യാറാകാത്ത സംസ്ഥാന സർക്കാരിൻ്റെ നടപടി യിലും പ്രതിഷേധിച്ചാണ് INTUC നടപ്പ് സമരം സംഘടിപ്പിച്ചത്. വനിതകളടക്കം 100 കണക്കിന് പ്രവർത്തകർ നടപ്പ് സമരത്തിൽ പങ്കെടുത്തു. മഹാറാണി ജംഗ്ഷനിൽ നിന്നാരംഭിച്ച നടപ്പ് സമരം ഡിസിസി പ്രസിഡണ്ട് നാട്ടകം സുരേഷ് ഫ്ലാഗ് ഓഫ് ചെയ്തു. 



.ഹെഡ് പോസ്റ്റോഫീസിന് മുൻപിൽ നടപ്പ് സമരം സമാപിച്ചു. ഐ.എൻ.ടി.യു സി സംസ്ഥന സെക്രട്ടറി ഫിലിപ്പ് ജോസഫ് സമാപനം സമ്മേളനം ഉദ് ചെയ്തു. INTUC നിയോജക മണ്ഡലം പ്രസിഡന്റ് രാജൻ കൊല്ലംപറമ്പിൽ അധ്യക്ഷത വഹിച്ചു.ഡി.സി.സി. ഭാരവാഹികളായ ബിജു പുന്നത്താനം, ആര്‍. സജീവ്, ജോയി സ്‌കറിയ, സി.റ്റി. രാജന്‍, ആര്‍. പ്രേംജി, സതീശ് ചൊള്ളാനി, റോയി മാത്യു, ഷോജി ഗോപി, എന്‍. സുരേഷ്, സാബു എബ്രഹാം, ദീപ ജേക്കബ്, പി.എച്ച്. നൗഷാദ്, പ്രേംജിത്ത് ഏര്‍ത്തയില്‍, ബിബിന്‍ രാജ്, സണ്ണി മുണ്ടനാട്ട്, വി.സി. പ്രിന്‍സ്, സന്തോഷ് മണര്‍കാട്, ഹരിദാസ് അടമത്ര, ജെയിംസ് ജീരകം, സെബാസ്റ്റ്യന്‍ പാറയ്ക്കല്‍, ജോര്‍ജ്ജുകുട്ടി ചൂരയ്ക്കല്‍, രാജു കൊക്കപ്പുഴ, ഷാജി ആന്റണി, മോളീ പീറ്റര്‍, അനുപമ വിശ്വനാഥ്, രാഹുല്‍ പി.എന്‍.ആര്‍., തോമസുകുട്ടി നെച്ചിക്കാട്ട്, ജേക്കബ് അല്‍ഫോന്‍സ ദാസ്, ലാലി സണ്ണി, അര്‍ജ്ജുന്‍ സാബു, ഷാജി വാക്കപ്പുലം, രാജപ്പന്‍ പി.എസ്., ഉണ്ണി കുളപ്പുറം, ജോര്‍ജ്ജുകുട്ടി ചെമ്പകശ്ശേരില്‍, മനോജ് വള്ളിച്ചിറ, ഫിലോമിന ഫിലിപ്പ്, ആര്യ സബിന്‍, രാജേഷ് കാരയ്ക്കാട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments