Latest News
Loading...

ഓട്ടോറിക്ഷ തൊഴിലാളികൾക്ക് ഒപ്പം ക്രിസ്മസ് ആഘോഷിച്ചു ഉഴവൂർ പഞ്ചായത്ത്

ഉഴവൂർ പഞ്ചായത്തിന്റെ ഇത്തവണത്തെ ക്രിസ്മസ് ആഘോഷം വ്യത്യസ്തമായിരുന്നു. പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആദ്യമായി ഓട്ടോറിക്ഷ തൊഴിലാളികൾക്ക് ഒപ്പം ക്രിസ്മസ് ആഘോഷിച്ചു. വൈസ് പ്രസിഡന്റ്‌ ശ്രീമതി റിനി വിൽ‌സൺ ന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു.70 ഓളം ഓട്ടോതൊഴിലാളികൾ ആഘോഷ പരിപാടികളിൽ പങ്കെടുത്തു. 

കഴിഞ്ഞ കോവിഡ് കാലഘട്ടത്തിൽ വീടുകളിൽ ഒറ്റപെട്ടു പോയ ആളുകൾക്ക് ആവശ്യത്തിനുള്ള ഭക്ഷണവും മരുന്നും എത്തിച്ചുനൽകുന്നതിലും, അടിയന്തിര ഘട്ടങ്ങളിൽ രോഗികളെ ആശുപത്രിയിൽ എത്തിക്കുന്നതിനും ഓട്ടോറിക്ഷ ഡ്രൈവർ മാർ വഹിച്ച പങ്ക് ചെറുതല്ല എന്നും രണ്ടാം തരംഗത്തിൽ  പഞ്ചായത് വാർഡ് തലങ്ങളിൽ രൂപീകരിച്ച കോവിഡ് സ്‌ക്വാഡ് ൽ ഓട്ടോ ഡ്രൈവർ മാർ വലിയ തോതിൽ പങ്കാളികൾ ആയെന്നും അവരെ അഭിനന്ദിക്കുകയും സേവനങ്ങൾക്ക് നന്ദി പറയുകയും ചെയ്യുന്നതായി  പ്രസിഡന്റ്‌ അഭിപ്രായപെട്ടു.

 മെമ്പര്മാരായ ജസീന്ത പൈലി, സുരേഷ് വി ടി, അഞ്ചു പി ബെന്നി, സിറിയക് കല്ലട, ബിനു ജോസ്, എലിയമ്മ കുരുവിള, തങ്കച്ചൻ കെ എം,മേരി സജി, ബിൻസി അനിൽ, ശ്രീനി തങ്കപ്പൻ, ന്യൂജന്റ് ജോസഫ്, സെക്രട്ടറി സുനിൽ എസ്, കെ ഉ എബ്രഹാം കൈപ്പറേറ്റ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. 

തെക്കൻസ് ഓർക്കെസ്ട്രാ തോമസ്കുട്ടി തോമസ്, ഒ എൽ എൽ ഹൈസ്കൂൾ ൽ നിന്നുള്ള ഗായകസംഘം എന്നിവരുടെ കരോൾ ഗാനങ്ങൾ പ്രോഗ്രാം ന്റെ മാറ്റുകൂട്ടി. ഓട്ടോറിക്ഷ തൊഴിലാളികളെ പ്രതിനിദീകരിച്ചു വിനോദ് പുളിക്കനിരപ്പെൽ, ബാലൻ ചെറാടി, രമ ശ്രീധരൻ എന്നിവർ സംസാരിച്ചു. ആദ്യമായാണ് പഞ്ചയത്തിന്റെ നേതൃത്വത്തിൽ ഓട്ടോ ഡ്രൈവർമാരെ ചേർത്തുനിർത്തി ഒരു പ്രോഗ്രാം സംഘടിപ്പിക്കുന്നത് എന്നും സംഘടകർക്കു നന്ദി പറയുന്നതായും രമ ശ്രീധരൻ പറഞ്ഞു.

 ഓട്ടോഡ്രൈവർമാരുടെ ആവശ്യങ്ങൾ ചർച്ച ചെയ്ത്,സമ്മാനവിതരണത്തിനും കാപ്പിസൽക്കാരതിനും ശേഷം യോഗം അവസാനിച്ചു. ഈ പ്രോഗ്രാം സ്പോൺസർ ചെയ്ത കെ യു എബ്രഹാം കൈപ്പറേറ്റ് ന് പ്രത്യേകം നന്ദി പറയുന്നതായി സംഘടകർ അറിയിച്ചു.

Post a Comment

0 Comments