Latest News
Loading...

ബിജെപി പാലാ മണ്ഡലം കമ്മിറ്റി സായാഹ്ന ധർണ്ണ നടത്തി

പാലാ:-ബിജെപി പാലാ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ മാതൃകയിൽ സംസ്ഥാനവും പെട്രോളിയം ഉല്പന്നങ്ങളുടെ നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് സായാഹ്ന ധർണ്ണ നടത്തി. പ്രതിഷേധ ധർണ്ണ ബിജെപി കോട്ടയം ജില്ലാ ജനറൽ സെക്രട്ടറി പി.ജി. ബിജുകുമാർ ഉദ്ഘാടനം ചെയ്തു. പെട്രോളിയം ഉല്പന്നങ്ങളുടെ നികുതി കേന്ദ്ര സർക്കാർ കുറച്ചിട്ടും സംസ്ഥാന സർക്കാർ നികുതി കുറയ്ക്കാതെ ജനങ്ങളെ ചൂഷണം ചെയ്യുകയാണെന്നും അത് സാധാരണക്കാരോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. 


.പാലാ ളാലം പാലം ജംഗ്‌ക്ഷനിൽ നടന്ന ധർണ്ണയിൽ മണ്ഡലം പ്രസിഡന്റ് സുധീഷ് നെല്ലിക്കൻ അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന സമിതിയംഗം എൻ.കെ ശശികുമാർ, മുൻ നിയോജക മണ്ഡലം പ്രസിഡൻ്റ് രൺജിത്ത് ജി.മീനാഭവൻ, ന്യൂനപക്ഷ മോർച്ച ദേശീയ നിർവ്വാഹക സമിതിയംഗം സുമിത്ത്ജോർജ്, കർഷകമോർച്ച ജില്ല ജനറൽ സെക്രട്ടറി ബിനീഷ് ചൂണ്ടച്ചേരി, മണ്ഡലം ഭാരവാഹികളായ ദീപു സി.ജി., ശുഭ സുന്ദർരാജ്, ഗിരിജ ജയൻ, ജയരാജു,മിനി അനിൽ, പഞ്ചായത്ത് മെമ്പർമാരായ അഡ്വ.ജി.അനീഷ്,സമിത വിനോദ്, ബിജെപി പഞ്ചായത്ത് ഭാരവാഹികളായ ജയൻ കരുണാകരൻ, സുരേഷ് കെഴുവൻകുളം, ഹരികുമാർ,അനിൽ വി നായർ, പ്രവീൺ അന്തീനാട്,സുബ്രമണ്യൻ നമ്പൂതിരി,സുമേഷ് ചന്ദ്രൻ, സുമേഷ് ഗോപിനാഥ്, പ്രസാദ് കൊടുമ്പിടി, തുടങ്ങിയവർ പ്രതിഷേധ ധർണ്ണയ്ക്ക് നേതൃത്വം നൽകി.

Post a Comment

0 Comments