Latest News
Loading...

നിയന്ത്രണംവിട്ട ബൈക്ക് തോട്ടില്‍ വീണ് യുവാവിന് ദാരുണാന്ത്യം

പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് നിയന്ത്രണംവിട്ട ബൈക്ക്  തോട്ടില്‍ വീണ് യുവാവിന് ദാരുണാന്ത്യം. രാത്രിയില്‍ ഉണ്ടായ അപകടം നാട്ടുകാര്‍ അറിയാതിരുന്നതിനാല്‍ പരിക്കേറ്റ് രാത്രി മുഴുവന്‍ തോട്ടില്‍ കിടക്കുകയായിരുന്നു.  പാമ്പാടിയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് മൃതദേഹം തോട്ടില്‍ നിന്നെടുത്തത്.


മണര്‍കാട്  മാലം ജംഗ്ഷന്‍ സമീപമുള്ള പാലത്തില്‍ ഇന്നലെ രാത്രി 12 മണിയോടെയാണ് അപകടം ഉണ്ടായത്. മണര്‍കാട് കാവുംപടി തെക്കുംകുന്നേല്‍ ദീപുവിന്റെ മകന്‍ അരവിന്ദ് ടി.സി (22 വയസ്) ആണ് മരിച്ചത്. സ്വകാര്യ സ്ഥാപനത്തിലെ ഡ്രൈവറായിരുന്നു.

രാത്രിയില്‍ ഈ വഴി പോയവര്‍ വാഹനം മറിഞ്ഞ് കിടക്കുന്നത് കണ്ടെങ്കിലും തോട്ടില്‍ യാത്രികന്‍ വീണതായി മനസിലാക്കിയിരുന്നില്ല.

പിന്നീട് പാലത്തിന്റെ താഴെ കെട്ടിനുള്ളില്‍ ബൈക്ക് കിടക്കുന്നത് കണ്ട് പരിശോധിച്ചപ്പോഴാണ് അരവിന്ദ് പത്തടിയിലധികം താഴെ തോട്ടില്‍ കിടക്കുന്നത് കണ്ടത്.


Post a Comment

0 Comments