Latest News
Loading...

ദളിത് യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ

വിവാഹ വാഗ്ദാനം നൽകി ദളിത് യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ.  കൊടുമ്പിടി മാക്കുന്നേല്‍ സുദീപ്  സന്തോഷ് (25) ആണ് പാലാ പോലീസിൻ്റെ പിടിയിലായത്. പാലായിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കാരിയായിരുന്ന യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഢിപ്പിക്കുകയായിരുന്നു. മാസങ്ങളായി ഇരുവരും പ്രണയത്തിലായിരുന്നു. ഇതിനിടെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നു. 

മാസങ്ങൾ കഴിഞ്ഞതോടെ യുവാവ് പ്രണയത്തിൽ നിന്നും വിവാഹ വാഗ്ദാനത്തിൽ നിന്നും പിൻമാറിയതോടെയാണ് ദളിത് വിഭാഗക്കാരിയായ യുവതി പാലാ സിഐ കെ.പി.ടോംസണ് പരാതി നൽകിയത്. യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ സുദീപ് മൊബൈലിൽ പകർത്തിയതായും യുവതി പരാതിയിൽ പറയുന്നു. ഇത് സംബന്ധിച്ച് കൂടുതൽ അന്വേഷണങ്ങൾ നടത്തുമെന്ന് സിഐ കെ.പി.ടോംസൺ അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികൾ റിമാൻഡ് ചെയ്തു.

Post a Comment

0 Comments