Latest News
Loading...

'അരുവിത്തുറ' വിവാദം. അനസ് പാറയിലിന് സസ്പെൻഷൻ


ഈരാറ്റുപേട്ട നഗരസഭയിലെ 28 ാം ഡിവിഷൻ കൂടിയായ അരുവിത്തുറ എന്നൊരു സ്ഥലമില്ലന്ന പ്രസ്താവനയിലൂടെ വിവാദത്തിൽ പെട്ട ഈരാറ്റുപേട്ട നഗരസഭാ കൗണ്‍സിലര്‍ കൂടിയായ ലോക്കല്‍ കമ്മറ്റിയംഗം അനസ് പാറയിലിന് പാർട്ടി സസ്പെൻഷൻ. ജില്ലാ സെക്രട്ടറിയേറ്റാണ് അനസിനെ 3 മാസത്തേക്ക് സസ്പെൻഡ് ചെയ്തത്. 
 



.ഈരാറ്റുപേട്ടയിലെ അരുവിത്തുറയെന്ന സ്ഥലം ഇല്ലെന്ന ഫോണ്‍വിവാദത്തെ തുടര്‍ന്നാണ് അനസിനെതിരെ നടപടി. ഡിസംബര്‍ 8 മുതല്‍ നടന്ന ഏരിയ സമ്മേളനത്തില്‍ അനസിനെ മുന്‍നിരയിലിരുത്തി അതിരൂക്ഷമായ വിമര്‍ശനമാണ് പ്രതിനിധികള്‍ ഉന്നയിച്ചത്.


അനസിന്റെ പരാമര്‍ശം പാര്‍ട്ടിയ്ക്ക് ഏറെ ക്ഷീണം വരുത്തിയിരുന്നു. മതേതര പാര്‍ട്ടിയുടെ നിലപാട് ഇതോ എന്ന രീതിയില്‍ വലിയ തോതില്‍ സമൂഹമാധ്യമങ്ങളില്‍ നടന്ന പ്രചാരണം സമ്മേളനത്തില്‍ ചര്‍ച്ചയായിരുന്നു. ഇതോടെ അനസിനെതിരെ നടപടി ഉറപ്പായിരുന്നു

Post a Comment

0 Comments