Latest News
Loading...

ലോക എയ്ഡ്സ് ദിനാചരണവും മെഗാ രക്ത ദാന ക്യാമ്പും

പാലാ ബ്ലഡ് ഫോറത്തിൻ്റെയും ജില്ലാ ആരോഗ്യ വകുപ്പിൻ്റെയും സഹകരണത്തോടെ പാലാ സെൻ്റ് തോമസ് കോളേജ് ഓഫ് റ്റീച്ചർ എജ്യൂക്കേഷൻ ലോക എയ്ഡ്സ് ദിനാചരണവും മെഗാ രക്തദാന ക്യാമ്പും നടത്തി. ദീപം തെളിക്കൽ, ബോധവത്കരണ വെബിനാറുകൾ, മെഗാ രക്തദാന ക്യാമ്പ്, പൊതുസമ്മേളനം തുടങ്ങി വിവിധ പരിപാടികളോടെയാണ് ദിനാചരണം നടത്തിയത്.



.കോളേജ് ഓഡിറ്റോറിയത്തിൽ പ്രിൻസിപ്പാൾ ഡോ. റ്റി.സി തങ്കച്ചൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനത്തിൽ ദിനാചരണവും മെഗാരക്തദാനക്യാമ്പും പാലാ ഡി വൈ എസ് പി ഷാജു ജോസ് ഉദ്ഘാടനം ചെയ്തു. പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം ബോധവത്കരണ ക്ലാസ്സും മുഖ്യ പ്രഭാഷണവും നടത്തി.



  ജില്ലാ മാസ് മീഡിയാ ഓഫീസർ ഡോമി ജോൺ, പാലാ ബ്ലഡ് ഫോറം ട്രെഷറർ സുനിൽ തോമസ്, ഡോ.റ്റി.എം മോളിക്കുട്ടി, ഗോപികാ അനിൽ, സിസ്റ്റർ ആലീസ് ഔസേഫ്പ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു. ഡോ.ജിലു ജി എട്ടാനിയിൽ, ഫാദർ ജിജോ വെണ്ണായിപ്പള്ളി, ഫാദർ വർഗീസ് ആൻ്റണി പുളിക്കൽ, റ്റോം ജോസ്, ആതിര പി എസ്, സഞ്ചു ജോസഫ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നല്കി.


.രക്തദാന ക്യാമ്പ് ഭരണങ്ങാനം ഐഎച്ച് എം ബ്ലഡ് ബാങ്ക് ടീം നയിച്ചു. കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് നടത്തിയ രക്തദാന ക്യാമ്പിൽ അദ്ധ്യാപകരും വിദ്യാർത്ഥികളും അടക്കം അൻപതോളം പേർ രക്തം ദാനം ചെയ്തു.
കോവിഡ് ആരംഭിച്ച കാലം മുതൽ ജില്ലയിലെ എല്ലാ ബ്ലഡ് ബാങ്കുകളിലും പാലാ ബ്ലഡ് ഫോറത്തിൻ്റെ നേത്യത്വത്തിൽ രക്തദാതാക്കളെ എത്തിച്ച്‌ രക്തം ദാനം ചെയ്യിച്ചുകൊണ്ടുള്ള പ്രവർത്തനം നടത്തി വരികയാണെന്ന് ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം പറഞ്ഞു .

 ജനമൈത്രി പോലീസുമായി ചേർന്ന് ക്യാമ്പുകൾ നടത്തുവാൻ തയാറായിട്ടുള്ള സംഘടനകൾക്കും വ്യക്തികൾക്കും 9447043388,7907173944 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.


Post a Comment

0 Comments