Latest News
Loading...

ചെത്തിമറ്റത്ത് അപകടത്തിൽ 3 പേർക്ക് പരിക്ക്

പാലാ ചെത്തിമറ്റത്ത് ആർടി ഓഫീസിന് സമീപം അപകടത്തിൽ 3 പേർക്ക് പരികേറ്റു. നിയന്ത്രണം വിട്ട കാർ റോഡ് സൈഡിലെ സ്ലാബിൽ കയറി തലകീഴായി മറിഞ്ഞാണ് അപകടം. വാഗമണ്ണിൽ നിന്നും ചേർത്തലയിലേയ്ക്ക് പോയ കാറാണ് അപകടത്തിൽപെട്ടത്.

ചൊവ്വാഴ്ച പുലർച്ചെ അഞ്ചരയോടെയായിരുന്നു അപകടം. ഡ്രെെവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് കരുതുന്നു. വ്യാപാര സ്ഥാപനത്തിലേയ്ക്കുള്ള സ്ലാബിലാണ് വാഹനം ഇടിച്ചത്. അപ കടത്തിൽപെട്ട വാഹനം റോഡിൽ തലകീഴായി മറിഞ്ഞു.

വാഹനമോടിച്ചിരുന്നയാൾക്ക് സാരമായി പരിക്കേറ്റു. പാലാ ഫയർഫോഴ്സും പോലീസും സ്ഥല ത്തെത്തി വാഹനത്തിലുണ്ടായിരുന്നവരെ ആശുപത്രിയിലെത്തിച്ചു.

Post a Comment

0 Comments