Latest News
Loading...

ഓപ്പറേഷൻ സത്യ ഉജ്ജ്വലമായി! സബ് രജിസ്ട്രാർ ഓഫീസുകളിൽ വിജിലൻസിൻ്റെ മിന്നൽ പരിശോധന.

സബ് രജിസ്ട്രാർ ഓഫീസുകളിൽ വിജിലൻസിൻ്റെ മിന്നൽ പരിശോധന. സബ്ബ് രജിസ്ട്രാർ ഓഫീസുകളിൽ വ്യാപകമായി ക്രമക്കേട്‌. യഥാർത്ഥ കെട്ടിട വിലയേക്കാൾ വിലകുറച്ച്‌ രജിസ്ട്രേഷൻ നടത്തുന്നു. ഇടപാടുകാരിൽ
നിന്നും ആധാരം എഴുത്തുകാർ രജിസ്ട്രാർ ഓഫീസിലെ ഉദ്യോഗസ്ഥർക്ക് വേണ്ടി ഇടനിലക്കാരായി നിന്ന് അധികം പണം ഇടപാടുകാരിൽ നിന്നും വാങ്ങുന്നു.

 ഇത്തരത്തിലുള്ള ആരോപണം സംബന്ധിച്ച് സംസ്ഥാനവ്യാപകമായി സബ്ബ് രജിസ്ട്രാർ ഓഫീസുകളിൽ വിജിലൻസിൻ്റെ മിന്നൽ പരിശോധന. 

വിജിലൻസ് ഡയറക്ടറുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച 03.30 മണി മുതൽ കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ വിവിധ സബ്ബ് രജിസ്ട്രാർ ഓഫീസുകളിൽ വിജിലൻസ് ഉദ്യോഗസ്ഥർ മിന്നൽ പരിശോധന
നടത്തിയത്‌.

 പരിശോനയിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്തുകയുണ്ടായി.

      കോട്ടയം ആലപ്പുഴ ഇടുക്കി ജില്ലകളിൽ നടത്തിയ പരിശോധനയിൽ കെട്ടിടങ്ങളുടെ
വാല്യുവേഷൻ നിർണ്ണയത്തിൽ നിരവധി അപാകതകളും ക്രമക്കേടുകളും നടക്കുന്നതായി
കണ്ടെത്തി. ആധാരം എഴുത്തുകാർ വാങ്ങുന്ന ഫീസിന്റെ രസീത് ഫയലിൽ സൂക്ഷിക്കുന്നില്ലായെന്നും, സബ്ബ് രജിസ്ടാർ ഓഫീസിലെ ജീവനക്കാർ തങ്ങളുടെ കൈവശമുള്ള പണത്തിന്റെ വിവരങ്ങൾ എഴുതി സൂക്ഷിക്കുന്ന രജിസ്റ്ററിൽ (ക്യാഷ് ഡിക്ലറേഷൻ രജിസ്റ്ററിൽ) തിരിമറി നടത്തുന്നതായും കണ്ടെത്തി.

കോട്ടയം ജില്ലയിൽ നടത്തിയ പരിശോധനയിൽ ഒരു സബ്ബ് രജിസ്ട്രാർ ഓഫീസിലെ ഉദ്യോഗസ്ഥൻ
അതാത് ദിവസം ലഭിക്കാവുന്ന കൈക്കൂലി പണം മുൻകൂറായി ക്യാഷ് ഡിക്ലറേഷൻ രജിസ്റ്ററിൽ
സ്ഥിരമായി എഴുതി വരുന്നതായി കാണപ്പെട്ടു.

 

.വിജിലൻസ് സംഘം നടത്തിയ പരിശോധനയിൽ ഇയാൾ രജിസ്റ്ററിൽ രേഖപ്പെടുത്തിയിരുന്ന തുകയിൽ വളരെ കുറവ് തുക മാത്രമേ കൈവശം
ഉണ്ടായിരുന്നുള്ളുവെന്നും കൈക്കൂലിയായി ലഭിക്കുന്ന തുക അക്കൗണ്ട് ചെയ്യുന്നതിന്
വേണ്ടിയാണ് ഇപ്രകാരം കൂടിയ തുക രജിസ്റ്ററിൽ രേഖപ്പെടുത്തിയിരിക്കുന്നതെന്നും കൂടാതെ ഈ
ഉദ്യോഗസ്ഥൻ വലിയ തുകയുടെ ഷെയർ ട്രേഡിംഗ് നടത്തുന്നയാളായാണെന്നും വിജിലൻസ് സംഘം കണ്ടെത്തിയിട്ടുള്ളതാണ്.


കോട്ടയം ജില്ലയിലെ ഒരു സബ്ബ് രജിസ്ട്രാർ ആഫീസിൽ സംശയകരമായി സാഹചര്യത്തിൽ
കാണപ്പെട്ട നാല് ആധാരം എഴുത്തുകാരിൽ നിന്നുമായി 22,352- രൂപ കണ്ടെടുത്തിട്ടുള്ളതും
ഈ തുക രജിസ്ടാർ ഓഫീസിലെ ഉദ്യോഗസ്ഥർക്ക്കൈ ക്കൂലി നൽകുവാൻ കൊണ്ടുവന്നതാണെന്ന്
കാണുകയാൽ പണം പിടിച്ചെടുത്തിട്ടുള്ളതുമാണ്.


.ആലപ്പുഴ ജില്ലയിലെ പരിശോധനയിൽ ഒരു സബ്ബ് രജിസ്ട്രാർ ആഫീസിലെ ഉദ്യോഗസ്ഥന്റെ
പക്കൽ നിന്നും കണക്കിൽപെടാത്ത 19,340 രൂപ കാണപ്പെട്ടത് സംബന്ധിച്ച് വ്യക്തമായവിശദീകരണം നൽകാതിരുന്നതിനാൽ ഈ പണം വിജിലൻസ് സംഘം ബന്തവസ്സിലെടുത്തു.

ഇടുക്കി ജില്ലയിലെ പരിശോധനയിൽ ഒരു സബ്ബ് രജിസ്ട്രാർ ആഫീസിലെ ഭക്ഷണ മുറിയിലെ
മേശവലിപ്പിൽ നിന്നും കണക്കിൽപെടാത്ത 1,350 രൂപയും കൂടാതെ മറ്റൊരു ജീവനക്കാരന്റെ
പക്കൽ നിന്നും കണക്കിൽപെടാത്ത 500 രൂപയും കണ്ടെടുത്ത് ആയത്
ബന്തവസ്സിലെടുത്തിട്ടുള്ളതുമാണ്. വിവിധ ജില്ലകളിൽ നടന്ന മിന്നൽ പരിശോധനയിൽ വിജിലൻസ് ഡി.വൈ.എസ്.പി.മാരായ ശ്രീ. എ. കെ. വിശ്വനാഥൻ,
എം. കെ. മനോജ്, വിദ്യാധരൻ കെ. എ.,
വി. ആർ. രവികുമാർ, പോലീസ്
ഇൻസ്പെക്ടർമാരായ സജു എസ്. ദാസ്,
മനോജ് കുമാർ, അനിൽ കുമാർ, നിസാം
എസ്. ആർ., റെജി എം. കുന്നിപ്പറമ്പൻ,
രതീന്ദ്രകുമാർ, ടിപസ്ൺ തോമസ് മേക്കാടൻ
എസ്. ജയകുമാർ, വിനോദ് സി.,
മഹേഷ് പിള്ള, , രാജേഷ് കുമാർ,
പ്രശാന്ത് കുമാർ, ജി. സുനിൽ കുമാർ. എസ്.ഐ. മാരായ പ്രദീപ് കുമാർ, സന്തോഷ്
കുമാർ കെ., തോമസ് ജോസഫ്, അനിൽ കുമാർ,
പ്രസന്നകുമാർ, ജോയി എ. ജെ., അജീഷ് കുമാർ,
മനോജ് ബി., ഹരിദാസ് കെ.,
എ.എസ്.ഐ. മാരായ സ്റ്റാൻലി തോമസ്,
ടിജുമോൻ തോമസ്, സുരേഷ് കുമാർ, പ്രസാദ്
കെ. സി., സുരേഷ് ബാബു, ജയലാൽ, സാബു വി.
റ്റി., ജയിംസ് ആന്റണി, ബിനോയി, ബിനു ഡി.,
തുളസീദര കുറുപ്പ് ഷാജികുമാർ, ജയിംസ്
ആന്റണി, ബിജുമോൻ, ജയലാൽ,
പോലീസ് ഉദ്യോഗസ്ഥരായ അനൂപ് പി. എസ്.,
അനൂപ് കെ.എ., ഷിനോദ് പി. ബി., ജോസഫ്,
ലിജു ജോർജ്ജ്, എ. ജി. ശോഭൻ, അനിൽ കെ.
സോമൻ, ബിജു കെ. ജി., സനൽ ചക്രപാണി,
കിഷോർ കുമാർ, സുനീഷ്, സമീഷ്, രഞ്ജിനി,
നീതു, രജനി രാജൻ തുടങ്ങിയവരും പങ്കെടുത്തു.