Latest News
Loading...

എരുമേലി കണമലയിൽ ഉരുൾപൊട്ടൽ; ആളപായമില്ല

എരുമേലി കണമലയിൽ ഉരുൾപൊട്ടൽ. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. എരുത്വാപ്പുഴ-കണമല ബൈപാസ് റോഡിലേക്കാണ് മണ്ണിടിഞ്ഞു വീണത്. റോഡിനും കാര്യമായ കേടുപാടുകളുണ്ടായിട്ടുണ്ട്.

മണ്ണിടിച്ചിലിൽ പെട്ട ഒരാളെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചു. മൂന്ന് വീടുകൾക്കും കേടുപാട് പറ്റിയിട്ടുണ്ട്. പുലർച്ചെ വലിയ ശബ്ദം കേട്ട് പ്രദേശവാസികൾ ഓടി മാറിയതിനാലാണ് വലിയ അപകടം ഒഴിവായത്.


.കോട്ടയത്തെ മലയോര മേഖലയില്‍ രാത്രി മുതല്‍ ശക്തമായ മഴയായിരുന്നു. ഇപ്പോൾ മഴയ്ക്ക് അൽപം ആശ്വാസമുണ്ട്. ശബരിമല വനമേഖലയോട് ചേര്‍ന്നുകിടക്കുന്ന പ്രദേശമാണ് എരുമേലി കണമല.

.പത്തനംതിട്ടയുടെ മലയോരമേഖലയിലും കനത്ത മഴയാണ്. കോന്നി കൊക്കാത്തോട് മേഖലയിലും ഉരുൾപൊട്ടിയതായി സംശയിക്കുന്നുണ്ട്. ഒരേക്കർ ഭാഗത്ത് 4 വീടുകളിൽ വെള്ളം കയറി. ആളുകളെ മാറ്റിപ്പാർപ്പിച്ചു.

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

Post a Comment

0 Comments