Latest News
Loading...

പാലാ പോലീസ് സ്റ്റേഷനിലേക്ക് കോവിഡ് പ്രതിരോധ സാമഗ്രികളും പച്ചക്കറി വിത്തുകളും



പാലാ ടൗൺ റോയൽ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പാലാ പോലീസ് സ്റ്റേഷനിലേക്ക് സാനിറ്റൈസറുകളും, മാസ്കുകളും, അത്യുത്പാദന ശേഷിയുള്ള പച്ചക്കറി വിത്തുകളും വിതരണം ചെയ്തു.  പാലാ ടൗൺ റോയൽ ലയൺ സ് ക്ലബ്ബ് പ്രസിഡന്റ് അഡ്വ. ആർ. മനോജ് കോവിഡ് പ്രതിരോധ സാമഗ്രികളും പച്ചക്കറി വിത്തുകളും പാലാ Dysp ഷാജു ജോസിന് കൈമാറി.  

.എസ്.ഐ.മാരായ എം.ഡി.അഭിലാഷ്, ഷാജി സെബാസ്റ്റ്യൻ, ലയൺസ് നേതാക്കൻമാരായ സാബു ജോസഫ്, അഡ്വ ജോസഫ് കണ്ടത്തിൽ, അനിൽ വി നായർ, സുരേഷ് എക്സോൺ, രാജീവ് പാലാ, ശ്രീകുമാർ പാലയ്ക്കൽ എന്നിവർ പ്രസംഗിച്ചു.

.

Post a Comment

0 Comments