Latest News
Loading...

അഖില കേരളാ അൽഫോൻസാ ക്വിസിലെ വിജയികളെ ആദരിച്ചു

വാകക്കാട് : കെ. സി. എസ്. എൽ. പാലാ രൂപതയുടെയും വാകക്കാട് അൽഫോൻസാ ഹൈസ്കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ അഖില കേരളാ അൽഫോൻസാ ക്വിസിൽ വിജയികളായവർക്ക് പ്രശസ്തിപത്രവും ക്യാഷ് അവാർഡും സമ്മാനിച്ചു. 


.മുവായിരത്തോളം കുട്ടികൾ പങ്കെടുത്ത ക്വിസിൽ ഭരണങ്ങാനം എസ്. എച്ച് ഹൈസ്കൂളിലെ കൃപാ മരിയ സിബി സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കികൊണ്ട് വി. അൽഫോൻസാമ്മയുടെ അധ്യാപനത്തിന്റെ നവതി മെമ്മോറിയൽ എവറോളിംങ് ട്രോഫിക്കും 3001 രൂപാ ക്യാഷ് അവാർഡിനും പ്രശസ്തിപത്രത്തിനും അർഹയായി. ചെമ്മലമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിലെ അമല ഷാജി രണ്ടാം സ്ഥാനത്തോടെ 2001 രൂപാ ക്യാഷ് അവാർഡിനും പ്രശസ്തിപത്രത്തിനും അർഹയായി. പാലാ ചാവറ പബ്ലിക് സ്കൂളിലെ ഐറിൻ അന്ന റെജി മൂന്നാം സ്ഥാനത്തോടെ 1001 രൂപാ ക്യാഷ് അവാർഡിനും പ്രശസ്തിപത്രത്തിനും അർഹയായി. വാകക്കാട് സ്കൂളിൽ അധ്യാപികയായിരുന്ന വി. അൽഫോൻസാമ്മയുടെ അധ്യാപനത്തിന്റെ നവതി ആഘോഷങ്ങളുടെ ഭാഗമായാണ് അഖില കേരളാ അൽഫോൻസാ ക്വിസ് സംഘടിപ്പിച്ചത്. 

.സ്കൂൾ മാനേജർ ഫാ. മൈക്കിൾ ചീരാംകുഴി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കെ സി എസ് എൽ പാലാ രൂപത ഡയറക്ടർ ഫാ. ജീമോൻ പനച്ചിക്കൽ കരോട്ട് ക്വിസിൽ വിജയികളായവർക്ക് പ്രശസ്തിപത്രവും ക്യാഷ് അവാർഡും സമ്മാനിച്ചു. മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബെഞ്ചമിൻ ടി ജെ , ഈരാറ്റുപേട്ട ബ്ലോക്ക് മെംബർ ജെറ്റോ ജോസഫ്, മേലുകാവ് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനുരാഗ് പാണ്ടിക്കാട്ട്, മേലുകാവ് ഗ്രാമപഞ്ചായത്ത് മെബർ അലക്സ് , പി റ്റി എ പ്രസിഡൻ്റ സെബാസ്റ്റ്യൻ ജോസഫ്, ഹെഡ്മിസ്ട്രസ് സി. റ്റെസ്സ് എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments